• image097449 59756
  • imageinfo@dayacharitabletrustpki.in
image

തേങ്കുറിശ്ശി: ഗുരുതരരോഗബാധിതർക്കും ഭിന്നശേഷിക്കാർക്കും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും കാഴ്ച പരിമിതർക്കുമായി ഓണക്കിറ്റ് വിതരണം ചെയ്ത് പെരിങ്ങോട്ടുകുറിശ്ശി ദയ ചാരിറ്റബിൾ ട്രസ്റ്റ് മാതൃകയാകുന്നു. തേങ്കുറിശ്ശി ശബരി നഴ്സറി സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ അർഹരായ 200 പേർക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ ചടങ്ങ് ആലത്തൂർ എംഎൽഎ കെ ഡി പ്രസേനൻ ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യപ്രവർത്തകൻ സി പി സാലിഹ് വിശിഷ്ടാതിഥിയായി. ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ ബി രമേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ദയാ ചാരിറ്റബിൾ ട്രസ്റ്റ് ട്രസ്റ്റി ദീപ ജയപ്രകാശ് സ്വാഗതമാശംസിച്ചു. തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഭാർഗവൻ, വാർഡ് മെമ്പർ പ്രേമകുമാരി , കൊടുവായൂർ പഞ്ചായത്ത് മുൻ പ്രസിഡൻറ് ജി കൃഷ്ണപ്രസാദ്, ദയ ട്രഷറർ ശങ്കർജി കോങ്ങാട് , ശബരി സ്കൂൾ പ്രധാനാധ്യാപകൻ ശ്രീകുമാർ, പാലക്കാട് ട്രാഫിക് എസ് ഐ ഹംസ എം എന്നിവർ ചടങ്ങിന് ആശംസ അറിയിച്ചു കൊടുവായൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി.ശോഭ നന്ദി പ്രകാശിപ്പിച്ചു. പാലക്കാട് ജില്ലയിലെ 9 ഇടങ്ങളിലും എറണാകുളം ജില്ലയിലെ നോർത്ത് പറവൂരിലുമായി 1800 ഓണക്കിറ്റുകൾ വിതരണം ചെയ്യുമെന്ന് ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അറിയിച്ചു.