ഡയാലിസിസ് ചെയ്യാൻ വഴിയില്ലാതെ ബുദ്ധിമുട്ടുന്ന നിർധനരായ വൃക്കരോഗികളെ സഹായിക്കാനായി ദയ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യ ഡയാലിസിസ് പദ്ധതി ആവിഷ്ക്കരിച്ച വിവരം അറിഞ്ഞു കാണുമല്ലോ? 50 വൃക്കരോഗികൾക്ക് ആഴ്ചയിൽ 2 വീതം ഡയാലിസിസുകൾ ഒരു വർഷത്തേക്ക് തുടർച്ചയായി നൽകാൻ 50 ലക്ഷം രൂപ ആവശ്യമുള്ള പദ്ധതിയാണിത്. ദയ ഏതൊരു പദ്ധതി ഏറ്റെടുത്താലും അതിനെ വിജയിപ്പിക്കാനായി നിർലോഭം പിന്തുണ നൽകുന്ന നിങ്ങൾ ഇക്കാര്യത്തിൽ അതി ശക്തമായ പിന്തുണയുമായി കൂടെയുണ്ടാവുമെന്ന ഉറച്ച വിശ്വാസത്തോടുകൂടിയാണ് ഇത്രയും വലിയൊരു പ്രോജക്ട് ദയ ഏറ്റെടുത്തിരിക്കുന്നത്. മരണത്തെ മുഖാമുഖം കണ്ടു കൊണ്ട് ഒരുപാട് വേദനയും യാതനയും അനുഭവിക്കുന്നവരാണ് ഡയാലിസിസ് ചെയ്യുന്ന വൃക്കരോഗികൾ. സാമ്പത്തിക ബാദ്ധ്യത അവരെ ഏറെ തളർത്തുന്നു. ജീവിതത്തിൽ പ്രതീക്ഷയെല്ലാം അസ്തമിച്ച് നിർവ്വികാരതയോടെ മരണത്തിന്റെ ദിനം മാത്രം സ്വപ്നം കണ്ടു കൊണ്ടിരിക്കുന്ന നമ്മുടെ സഹോദരങ്ങളുടെ മുഖത്ത് പ്രതീക്ഷയുടെ പൊൻ വെളിച്ചം പകരാൻ... അവരുടെ ആയുസ്സ് അൽപം കൂടി നീട്ടിക്കൊടുക്കാൻ... നമുക്കാവും.. നമുക്കു മാത്രമേ ആവൂ.. ഡയാലിസിസ് വല്ലാത്തൊരു പരീക്ഷണമാണ്.. ഈ പരീക്ഷണം നേരിടുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കാനുള്ള അവസരമാണ് നിങ്ങൾക്ക് മുന്നിൽ എത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ കഴിവിന്റെ പരമാവധി സംഭാവന നൽകിക്കൊണ്ട് സഹായിക്കണം.. സഹായിച്ചാൽ മാത്രം പോര നിങ്ങളുടെ ഉറ്റവർക്കും ഉടയവർക്കും ഈ സന്ദേശം കൈമാറി അവരോട് സഹായിക്കാനായി ആവശ്യപ്പെടുക കൂടി വേണം... നമുക്കാർക്കും ഇത്തരമൊരു പരീക്ഷണം നേരിടേണ്ടി വരരുതേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കാം.. ഒപ്പം അവരെ സഹായിക്കാനായി സർവ്വശക്തൻ നമുക്കു മുന്നിൽ ഒരവസരം വെച്ചു നീട്ടിയതായി കണക്കാക്കി നമുക്കൊരുമിച്ച് പ്രയത്നിക്കാം.. നൂറുകണക്കിന് അപേക്ഷകൾ വന്നു കൊണ്ടേയിരിക്കുന്നു.. 50 കുടുംബങ്ങളിലേക്കെങ്കിലും ആശ്വാസത്തിന്റെ മന്ത്രച്ചരടേകുവാൻ നമുക്കാവണം.. അക്കൗണ്ട് വിവരങ്ങൾ താഴെ കൊടുക്കുന്നു... DAYA CHARITABLE TRUST, PERINGOTTUKURISSI. A/C No. 4337000100122658 , PUNJAB NATIONAL BANK, PERINGOTTUKURISSI. IFSC PUNB0433700. Google Pay Phone Pe, PAYTM, BHIM 8943000997 സ്നേഹാദരങ്ങളോടെ, ഇ ബി രമേഷ് ചെയർമാൻ ദയ ചാരിറ്റബിൾ ട്രസ്റ്റ് പെരുങ്ങോട്ടുകുറുശ്ശി 70 12 91 35 83