ദയയുടെ പതിനാറാമത് ദയാഭവനത്തിന്റെ താക്കോൽ സമർപ്പണം 30/10/2022 ഞായറാഴ്ച കാലത്ത് 10.30 ന് ബഹു. നെന്മാറ എം എൽ എ ശ്രീ. കെ ബാബു നിർവ്വഹിക്കും . കൊടുവായൂർ പിടുപ്പീടിക സ്വദേശിനിയും ചിറ്റൂർ കോളേജിലെ ബിരുദ വിദ്യാർത്ഥിനിയുമായ ഷഹനാസിനും സഹോദരിമാർക്കുമാണ് ഈ ദയാഭവനം നിർമ്മിച്ചു നൽകിയിരിക്കുന്നത് . പതിനാറാമത് ദയഭവനത്തിന്റെ കൺവീനർ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ദയയുടെ അഡ്മിൻ പാനലംഗം ശ്രീമതി. ലളിത ഹരിക്കും കുറ്റമറ്റ രീതിയിലും സമയ ബന്ധിതമായും പണിപൂർത്തീകരിച്ച കോൺട്രാക്ടർ ശ്രീ. രമേഷ് പെരുവെമ്പിനും പ്രത്യേക അഭിനന്ദനങ്ങൾ! ശക്തമായ പിന്തുണയുമായി നിർമ്മാണത്തിൽ ഭാഗഭാക്കായ പള്ളിക്കമ്മിറ്റി ഭാരവാഹികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ! പായസ ചാലഞ്ചിലൂടെ മധുരം നുകർന്നുകൊണ്ട് ഈ വീടു നിർമ്മാണത്തിൽ പങ്കാളികളായ എല്ലാ പ്രിയപ്പെട്ടവരേയും നന്ദിപൂർവ്വം സ്മരിക്കുന്നു.