• image097449 59756
  • imageinfo@dayacharitabletrustpki.in
image

ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ പതിനേഴാമത് ദയാഭവനത്തിന്റെ താക്കോൽ സമർപ്പണം ഇന്ന് വൈകുന്നേരം 3.30 ന് ദയയുടെ അഡ്മിൻ പാനൽ അംഗവും ദോഹ അൽ ജസീറ എക്സ്ചേഞ്ച് ജനറൽ മാനേജരുമായ ശ്രീ. വിദ്യാശങ്കർ പറക്കുന്നത്ത് നിർവ്വഹിക്കും . പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സായ് രാധ മുഖ്യാതിഥിയായിരിക്കും . പല്ലശ്ശനയിലെ പാർക്കിൻസൺസ് രോഗിയായ മനോജിനും മക്കൾക്കുമാണ് ഈ ദയാഭവനം നിർമ്മിച്ചു നൽകിയിരിക്കുന്നത് . പായസ ചാലഞ്ചിലൂടെയാണ് ഈ ദയാഭവനത്തിന്റെ മുഴുവൻ നിർമ്മാണ ചിലവും സമാഹരിക്കപ്പെട്ടത് . മനോജിന്റെയും മക്കളുടേയും ദയനീയത ദയയുടെ മുന്നിലെത്തിക്കുകയും പായസ ചാലഞ്ചിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുകയും ദയാഭവനത്തിന്റെ കൺവീനർ എന്ന നിലയിൽ ശ്ലാഘനീയമായ പ്രവർത്തനം കാഴ്ചവെക്കുകയും ചെയ്ത ദയാകുടുംബാംഗവും പല്ലശ്ശന വി ഐ എം ഹൈസ്കൂൾ അധ്യാപികയുമായ സ്മിത ടീച്ചർക്ക് ഒരായിരം അഭിനന്ദനങ്ങൾ . ദയാഭവനത്തിന്റെ കോൺട്രാക്ടർ എന്ന നിലയിൽ കുറ്റമറ്റ രീതിയിൽ സമയ ബന്ധിതമായി നിർമ്മാണം പൂർത്തിയാക്കിയ നെന്മാറ ബിൽഡ് ആർക്ക് കൺസ്ട്രക്ഷൻസ് ഉടമയും ദയാകുടുംബാംഗവുമായ ശ്രീ. രമേഷ് നെന്മാറയ്ക്ക് പ്രത്യേക അഭിനന്ദനങ്ങൾ ! പ്രത്യക്ഷമായും പരോക്ഷമായും ഈ ദയാഭവനത്തിന്റെ നിർമ്മാണവുമായി സഹകരിച്ച എല്ലാ പ്രിയപ്പെട്ടവർക്കും ദയയുടെ ഹൃദ്യമായ നന്ദിയും കടപ്പാടും അറിയിക്കുന്നു.