• image097449 59756
  • imageinfo@dayacharitabletrustpki.in
image

പുതു വർഷ പുലരിയിൽ ഒരു ലക്ഷം രൂപയുടെ ചികിത്സാ ധനസഹായം വിതരണം ചെയ്തുകൊണ്ട് ദയ പ്രയാണമാരംഭിച്ചു. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ പാലപ്പുറത്തെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി എഡ്വിൻ തോമസ് , ട്രയിനിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പൂടൂരിലെ ചുമട്ടു തൊഴിലാളി സച്ചിൻ മോഹൻ , കിഡ്നി മാറ്റി വെക്കലിന് വിധേയയാകാൻ പോകുന്ന കൊട്ടേക്കാട് സ്വദേശിനിയും വിദ്യാർത്ഥിനിയുമായ നീതു , കുഴൽമന്ദം സ്വദേശിനിയും ക്യാൻസർ രോഗബാധിതയുമായ ലളിത എന്നിവർക്കാണ് 25000 രൂപ വീതം അടിയന്തിര ചികിത്സാ ധനസഹായം നൽകിയത് .