• image097449 59756
  • imageinfo@dayacharitabletrustpki.in
image

ദയാമംഗല്യദീപത്തിലൂടെ കൃഷ്ണകുമാരി സുമംഗലിയായി. ദയ മംഗല്യദീപം പദ്ധതിയിലൂടെയുള്ള പതിനാറാമത് വിവാഹം ഫെബ്രുവരി 5 ന് പാലക്കാട് വിശ്വേശര ക്ഷേത്രത്തിൽ വെച്ച് നടന്നു. മാതാപിതാക്കൾ മരണപ്പെട്ട തേങ്കുറുശ്ശി വാക്കത്തറ കൃഷ്ണകുമാരിക്ക് ഒരനിയൻ മാത്രമാണ് കൂട്ടിനുള്ളത് . ഈ വിവാഹം ദയയുടെ മംഗല്യദീപം പദ്ധതിയിലെ ഗുണഭോക്താക്കളായ വിസ്മയ , രാജിശാന്തി , അജിത , സന്ധ്യ എന്നിവർക്ക് ലഭിച്ച വിവാഹ ധനസഹായം മറ്റൊരു സഹോദരിക്ക് തങ്ങളേപോലെ ദയ മുൻകൈയെടുത്ത് നടത്തി കൊടുക്കണം എന്ന് പറഞ്ഞ് സംഭാവനയായി ദയയിലേക്ക് നൽകിയാണ് ഈ വിവാഹം നടത്തി കൊടുത്തത്. മാതാപിതാക്കളില്ലാത്ത സങ്കടം തീർക്കാനായി ഈ 4 കുടുംബങ്ങളും മുന്നിൽ നിന്നുകൊണ്ട് കൃഷ്ണകുമാരിക്ക് പതിവു പോലെ 5 പവന്റെ ആഭരണങ്ങളും വിവാഹ വസ്ത്രങ്ങളും നൽകി കതിർ മണ്ഡപത്തിലേക്ക് ആനയിച്ചുകൊണ്ട് സമാനതകളില്ലാത്ത പുണ്യപ്രവൃത്തിയിലൂടെ ഇവർ മാതൃകയായി മാറി. തങ്ങളുടെ പെൺമക്കളെ വിവാഹം കഴിച്ചയയ്ക്കാൻ സമൂഹത്തിനു മുന്നിൽ കൈ നീട്ടേണ്ടി വരുന്ന വിധവകളായ അമ്മമാരെ സഹായിക്കാൻ ദയ 2016 ൽ ആവിഷ്ക്കരിച്ച പദ്ധതിയാണ് ദയ മംഗല്യദീപം . ഈ പദ്ധതിയിലൂടെ നടത്തുന്ന പതിനാറാമത് വിവാഹമാണിത് . ട്രസ്റ്റ് ചെയർമാൻ ഇ.ബി. രമേഷ്, വൈസ് ചെയർ പേഴ്സൺ ഷൈനിരമേഷ്, അഡ്മിൻ പാനലംഗങളായ എം.ജി.ആന്റണി, മോഹൻദാസ് മഠത്തിൽ, ശോഭ തെക്കേടത്ത്, ഷുക്കൂർ പട്ടാമ്പി, ലളിതാഹരി, ബിനോയ് കെ ,അജേഷ് എ ,അസീസ്. ബി, സൗമ്യ. ആർ, സത്യഭാമ മുരുകൻ, ഹർഷൻ കോട്ടായി തുടങ്ങി കൃഷ്ണകുമാരിക്ക് താങ്ങും തണലുമായി ദയാ കുടുംബാംഗങ്ങൾ വിവാഹ ചടങ്ങിൽ സംബന്ധിച്ചു.