• image097449 59756
  • imageinfo@dayacharitabletrustpki.in
image

ദയയുടെ മരുന്ന് നൽകൽ പദ്ധതി 32 മാസം പിന്നിട്ടു . പാലക്കാട് : പെരിങ്ങോട്ടുകുറുശ്ശി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രതിമാസ പരിപാടിയായ അവയവ സ്വീകർത്താക്കുള്ള മരുന്ന് നൽകൽ പദ്ധതിയുടെ വിതരണം മുപ്പത്തിരണ്ടാം മാസത്തിലും വിജയകരമായി നടന്നു. വ്യക്ക മാറ്റിവെച്ച് ചികിത്സയിൽ തുടരുന്ന 10 പേർക്ക് മാസം തോറും 10000ലധികം രൂപ വില വരുന്ന ജീവൻ രക്ഷാമരുന്ന് നൽകുന്ന പദ്ധതിയാണിത് . മാസം തോറും ഒരു ലക്ഷത്തിലധികം രൂപ ഈ പദ്ധതിക്ക് ചിലവു വരുന്നുണ്ട് .ഈ പദ്ധതിയിലെ ഗുണഭോക്താക്കളുടെ അഭ്യർത്ഥന മാനിച്ച് പാലക്കാട് അസന്റ് ഇ എൻ ടി ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റും (ഹെഡ് & നെക്ക് സർജൻ ) പാലക്കാടിന്റെ ജനപ്രിയ ഡോക്ടറുമായ ശ്രീ. പ്രശാന്ത് പരമേശ്വരനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഫെബ്രുവരി അഞ്ചിന് വൈകീട്ട് മൂന്നു മണിക്ക് പാലക്കാട് ടോപ് ഇൻ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ഇ.ബി.രമേഷ് അദ്ധ്യക്ഷ്യം വഹിച്ചു. കൺവീനർ ശങ്കർജി കോങ്ങാട് സ്വാഗതമാശംസിച്ചു. വൈസ് ചെയർപേഴ്സൺ ഷൈനി രമേഷ്, അഡ്മിൻ പാനൽ അംഗങ്ങളായ എം.ജി.ആന്റണി, ശോഭ തെക്കേടത്ത്, ഷുക്കൂർ പട്ടാമ്പി, അഡ്വൈസറി ബോർഡംഗം ബിനോയ് ഹരിദാസ്, അജേഷ്. എ, നക്ഷത്ര നഗർ റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് സുരേഷ് കുമാർ. എം.കെ, സെക്രട്ടറി സുനിൽ. ആർ ആശംസകൾ നേർന്നു. ഗുണഭോക്താക്കളായ മണി സ്രാമ്പിക്കൽ, സന്ധ്യ പ്രതീഷ് അനുഭവങ്ങൾ പങ്കു വെച്ച് സംസാരിച്ചു. മോഹൻദാസ് മഠത്തിൽ കൃതജ്ഞത രേഖപ്പെടുത്തി.