• image097449 59756
  • imageinfo@dayacharitabletrustpki.in
image

ശ്രീഷ്മക്കുട്ടിക്ക് ദയാഭവനം യാഥാർത്ഥ്യമാകുന്നു. പൊൽപ്പുള്ളി : പെരിങ്ങോട്ടു കുറുശ്ശി ആസ്ഥാനമായുള്ള ദയാ ചാരിറ്റബിൾ ട്രസ്റ്റ് പൊൽപ്പുള്ളി പഞ്ചായത്ത് കോറക്കാട് സ്വദേശിനി സുമതിയുടെ മകൾ ഭിന്ന ശേഷിക്കാരിയായ ശ്രീഷ്മക്കു വേണ്ടി (11 ) നിർമ്മിക്കുന്ന പത്തൊൻപതാമത് ദയാഭവനത്തിന്റെ ഭൂമി പൂജ ഇന്ന് നടന്നു.നല്ല ചികിത്സ ലഭിച്ചാൽ ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അമ്മ സുമതിയും കുടുംബവും. ജന്മനാ ശരീരം തളർന്ന് ഇരു കണ്ണിനും കാഴ്ചശക്തി നഷ്ടപ്പെട്ട സംസാരശേഷിയില്ലാത്ത പരസഹായമില്ലാതെ ഒന്നു ചലിക്കുവാൻ പോലുമാവാത്ത ശ്രീഷ്മയ്ക്ക് ദയാഭവനമൊരുക്കുന്നത് ഇക്കഴിഞ്ഞ ജനുവരിയിൽ ദയ നടത്തിയ മെഗാപായസ ചാലഞ്ചിലൂടെ സമാഹരിച്ച തുകയിൽ നിന്നാണ്. കെട്ടുറപ്പിൽ വിട്ടുവീഴ്ചയില്ലാതെ മൂന്നു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് ദയാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഇ.ബി. രമേഷ് പറഞ്ഞു .