ദയ മംഗല്യദീപം പദ്ധതിയിലൂടെയുള്ള പതിനെട്ടാമത് വിവാഹം ഇന്ന് നടക്കും .. മാത്തൂർ പല്ലഞ്ചാത്തനൂർ സ്വദേശിനി സുമിതയേയാണ് ഇന്ന് ദയ കതിർ മണ്ഡപത്തിലേക്ക് ആനയിക്കുന്നത് . പെൺമക്കളെ വിവാഹം കഴിച്ചയക്കാൻ സമൂഹത്തിനു മുന്നിൽ കൈനീട്ടേണ്ടി വരുന്ന വിധവകളായ അമ്മമാരെ സഹായിക്കാനായി ദയ 2016 ൽ ആവിഷ്ക്കരിച്ച പദ്ധതിയാണ് ദയ മംഗല്യദീപം .