• image097449 59756
  • imageinfo@dayacharitabletrustpki.in
image

സുഹൃത്തുക്കളെ, ഇന്ന്, ( 08-08-2020 ശനിയാഴ്ച) പാലക്കാട് കൈരളി ഹോട്ടൽ കോൺഫറൻസ് ഹാളിൽ വെച്ച്, വിദ്യോദയയുടെ രണ്ടാമത്തേതും ശ്രേഷ്ഠവുമായ പരിപാടിയായ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസസ് പരീക്ഷയിൽ പാലക്കാട്ടിലെ റാങ്ക് ജേതാക്കളെ അനുമോദിക്കുന്ന ചടങ്ങ് നടന്നു. മൗന പ്രാർത്ഥനയോടെ ആരംഭിച്ച, പ്രൌഢഗംഭീരമായ ചടങ്ങിൽ, ദയ ചാരിറ്റി ട്രസ്റ്റ് ചെയർമാൻ ശ്രീ ഇ.ബി രമേഷ് അധ്യക്ഷ പദവി അലങ്കരിച്ചു. യോഗം ഉദ്ഘാടനം ചെയ്ത് അനുമോദനം അർപ്പിച്ചു സംസാരിച്ചത് പാലക്കാട്ട് കുന്നത്തൂർമേഡ് സ്വദേശിയും ബഹുമാന്യനായ മുൻ അംബാസിഡറുമായ ശ്രി. ശ്രീകുമാർ മേനോൻ, IFS ആയിരുന്നു. ജില്ലയിലെ അഞ്ചു 'റാങ്കു ജേതാക്കളിൽ മൂന്നു പേരും ഒരാളുടെ രക്ഷിതാവും അഥിതികളായി അനുമോദനം ഏറ്റുവാങ്ങാൻ എത്തിച്ചേർന്നു. വിദ്യോദയ കൺവീനർ ശ്രീമതി കൃഷ്ണലീല ടീച്ചർ പ്രസ്തുത ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ദയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നിയുക്ത ട്രസ്റ്റിയും വിദ്യോദയ കോർഡിനേറ്ററുമായ ശ്രീമതി ദീപ ജയപ്രകാശ് ആമുഖ പ്രസംഗം അവതരിപ്പിച്ചു.. ജില്ലയിലെ ജനമൈത്രി പോലിസ് ഓഫീസറും അസിസ്റ്റന് നോഡൽ ഓഫീസറും ദയ കുടുബാംഗവുമായ ശ്രീ ഹംസ, കൊടുവായൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലും വിദ്യോദയ എക്സിക്യുട്ടീവ് അംഗവുമായ ശ്രീമതി ശോഭ.ടി, ദയയുടെ ട്രസ്റ്റിയായ ശ്രി പുഷ്പരാജ്, എന്നിവർ ആശംസകൾ അർപ്പിച്ചു. ദയ ചാരിറ്റബിൾ ട്രസ്റ്റ് വൈസ് ചെയർ പേഴ്സൺ ശ്രീമതി ഷൈനി രമേഷ് ദയയുടെ Advisory board അംഗങ്ങളായ ശ്രി പത്മനാഭൻ, ശ്രീ ബൈജു, ശ്രി. ജയപ്രകാശ്, ശ്രി പ്രസാദ്, അക്കൗണ്ടൻ്റ് ശ്രി രണ്ജിത്ത് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നുറാങ്ക് ജേതാക്കൾക്കുള്ള പുരസ്ക്കാര സമർപണo നടത്തിയ ശേഷം അവർ ഓരോരുത്തരും നന്ദി അറിയിച്ച് സംസാരിച്ചു വിദ്യേദയ ട്രഷറർ ശ്രി കൃഷ്ണകുമാർ നന്ദി പ്രകാശനം നടത്തി ചടങ്ങ് അവസാനിച്ചു.