• image097449 59756
  • imageinfo@dayacharitabletrustpki.in
image

ദയ ഓണം, കോങ്ങാട് 2024... ദയയുടെ കോങ്ങാട് സോണിലെ ഓണക്കിറ്റുകളുടെ വിതരണം സെപ്റ്റംബർ 8 ന് ഞായറാഴ്ച കോങ്ങാട് പാറശ്ശേരി പി ബി യു പി സ്കൂളിൽ വച്ച് (പാറശ്ശേരി മൂകാംബിക ക്ഷേത്ര സമീപം) ഉച്ചക്ക് രണ്ടുമണിക്ക് പ്രശസ്ത സാഹിത്യകാരൻ ശ്രീ പി കണ്ണൻകുട്ടി അവർകൾ ഉദ്ഘാടനം ചെയ്യുന്നു... ദയയുടെ മികച്ച അഭ്യുദയകാംക്ഷി കൂടിയായ വേങ്ങശ്ശേരി ചീരോമടം വാസുദേവൻ മാസ്റ്ററുടെ കവിത സമാഹാരം " കുഞ്ഞു കവിതകൾ" എന്ന പുസ്തകത്തിന്റെ പ്രകാശനവും ഇതേ വേദിയിൽ വച്ച് അരങ്ങേറുന്നു... കാരുണ്യവും കവിതയും കൈകോർത്ത് അരങ്ങേറുന്ന ഈ പരിപാടിയെ ധന്യമാക്കുന്നത്തിന് നിങ്ങൾ ഓരോരുത്തരുടെയും സജീവവും മഹനീയവുമായ സാന്നിധ്യം ഏറെ സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു...❤️ ഏവർക്കും സുസ്വാഗതം