• image097449 59756
  • imageinfo@dayacharitabletrustpki.in
image

ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ 3 - മത് പായസ ചാലഞ്ചിൽ മികച്ച പിന്തുണ നൽകിയ, മണ്ണാർക്കാട് നജാത്ത് കോളേജിന്റെ സ്നേഹവീടിന്, ദയ സ്ഥാപക ചെയർമാൻ ഇ ബി രമേഷ് വാഗ്ദാനം ചെയ്തിരുന്ന 25000/- രൂപയുടെ ചെക്ക് ഇന്ന് കൈമാറി... കുരുന്ന് മക്കളുള്ള നിരാലംബയായ ഒരു സ്ത്രീക്ക് ഒരു സ്നേഹവീട് നിർമ്മിച്ചു കൊടുക്കുന്ന ഏറ്റവും മാതൃകാപരമായ ഒരു നന്മക്ക്, നജാത്ത് കോളേജിലെ നന്മ മനസ്സുള്ള മിടുക്കന്മാരും മിടുക്കികളും തയ്യാറെടുത്തപ്പോൾ, അതിനെ പിന്തുണക്കാൻ ദയ തീരുമാനിച്ചത്, ഏറ്റവും ശ്രേഷ്ഠമായിരുന്നു എന്ന്, ഇന്നത്തെ ചടങ്ങ് സാക്ഷ്യപ്പെടുത്തി... നജാത്ത് കോളേജ് പ്രിൻസിപ്പൽ മുഹമ്മദലി മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗം മണ്ണാർക്കാട് റൂറൽ ബാങ്ക് അഡ്മിനിസ്ട്രേറ്റർ എം പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു... ദയ ട്രഷറർ ശങ്കർ.ജി കോങ്ങാട് മുഖ്യ പ്രഭാഷണം നടത്തി... ഷജീർ മാസ്റ്റർ സ്വാഗതം ആശംസിച്ച പരിപാടിയിൽ വൈസ് പ്രിൻസിപ്പൽ അസ്‌ലം മാസ്റ്റർ, ദയ കുടുംബാംഗങ്ങളായ അലനല്ലൂർ ഫിറോസ് മാസ്റ്റർ, മണ്ണാർക്കാട് ഷിജി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു... എൻഎസ്എസ് വളണ്ടിയർ ഫർസാന നന്ദി രേഖപ്പെടുത്തി