• image097449 59756
  • imageinfo@dayacharitabletrustpki.in
image

ദയയുടെ "അവയവ സ്വീകർത്താക്കൾക്ക് മരുന്നു നൽകൽ പദ്ധതി"യിലെ 57 - മത് മാസത്തെ മരുന്നു വിതരണം, "വീൽചെയർ മോട്ടിവേറ്റർ" എന്നറിയപ്പെടുന്ന,, 1200 ൽ അധികം വേദികളിൽ പ്രചോദനത്തിന്റെ പ്രകമ്പനം മുഴക്കിക്കൊണ്ട്,, കൗമാരക്കാരും യുവാക്കളും വിദ്യാർത്ഥികളും അടങ്ങുന്ന നാല് ലക്ഷത്തിലധികം മനസ്സുകളിലേക്ക്,, പ്രതിസന്ധികളിൽ തളരാത്ത കരുത്തു സമ്മാനിച്ചുകൊണ്ട് മുന്നേറുന്ന, പ്രശസ്ത പ്രചോദക പ്രഭാഷകൻ ഗണേഷ് കൈലാസ് ഉദ്ഘാടനം ചെയ്തു. 09/11/2024 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ലക്കിടി മംഗലം, ദയ റീജിയണൽ ഓഫീസിൽ വെച്ച് നടന്ന പരിപാടിയിൽ ദയ സ്ഥാപക ചെയർമാൻ ഇബി രമേഷ് അധ്യക്ഷനായിരുന്നു... ദയ ട്രഷററും മരുന്ന് നൽകൽ പദ്ധതി കൺവീനറുമായ ശങ്കർ. ജി കോങ്ങാട് സ്വാഗതം ആശംസിച്ച പരിപാടിയിൽ ദയ ട്രസ്റ്റി മോഹൻദാസ് മാസ്റ്റർ, വൈസ് ചെയർപേഴ്സൺ ഷൈനി രമേഷ്, അഡ്മിൻ ശോഭ ടീച്ചർ, ശ്രീലത പാലപ്പുറം, സാഹിറ സിസ്റ്റർ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. മിനി ടീച്ചർ നന്ദി പ്രകാശനം ചെയ്ത യോഗത്തിൽ, മധു കാവശ്ശേരി, മുരുകൻ കൊടുവായൂർ, സന്തോഷ് തുടങ്ങിയവർ മരുന്ന് വിതരണത്തിന് നേതൃത്വം നൽകി. മരുന്ന് നൽകൽ പദ്ധതിയിൽ പുതിയ ഗുണഭോക്താക്കളായ ശിവദാസ് ടി കെ, സുധീഷ്, നസീമ, അബ്ദുൽ ഫറൂഖ് എന്നിവർ അനുഭവ വിവരണം നടത്തി.