ടീം ദയ സതേൺ സോണിൽ അവയവ സ്വീകർത്താക്കൾക്കുള്ള മരുന്ന് നൽകൽ പദ്ധതി പ്രകാരം രണ്ട് ഗുണഭോക്താക്കൾക്ക് ഇന്ന് മരുന്ന് വിതരണം ചെയ്തു. പറവൂർ കൊത്തൊലെൻഗോ ബ്രദേഴ്സ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ദയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ട്രസ്റ്റി എം.ജി.ആൻറണി അധ്യക്ഷത വഹിച്ചു.കഴിഞ്ഞ രണ്ടു വർഷമായി ദയയുടെ മരുന്ന് നൽകൽ പദ്ധതിയിൽ പ്രതിമാസം നിശ്ചിത തുക ദയയിലേക്ക് അയച്ചു നൽകി മരുന്നു നൽകൽ പദ്ധതിക്ക് പിന്തുണ നൽകിവരുന്ന ശ്രീമതി ലത ജോണി ഗുണഭോക്താക്കൾക്കുള്ള മരുന്നുകൾ വിതരണം ചെയ്തു. റവ. ഫാദർ ജോൺപോൾ, ബ്രദർ ആൻറണി എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു. ഗുണഭോക്താക്കളായ ശ്രീ വിജയ് സി കെ, ശ്രീ രാജേഷ് പി. വി എന്നിവർ ദയയുടെ കൈത്താങ്ങ് ലഭിച്ചതു സംബന്ധിച്ചുള്ള അനുഭവങ്ങൾ പങ്കു വയ്ക്കുകയും തങ്ങൾക്കുള്ള നന്ദിയും സ്നേഹവും അറിയിക്കുകയും ചെയ്തു. അഡ്വൈസറി ബോർഡ് മെമ്പർമാരായ ശ്രീ കെ. ആർ.മുകുന്ദൻ സ്വാഗതവും ശ്രീ കെ.പി. ഉണ്ണികൃഷ്ണൻ കൃതജ്ഞതയും രേഖപ്പെടുത്തി. ചടങ്ങിൽ പങ്കെടുത്തവർക്ക് ബ്രദേഴ്സ് ഹൗസിൽ നിന്നും ക്രിസ്തുമസിനോടനുബന്ധിച്ചുള്ള കേക്കും വൈനും വിതരണം ചെയ്തു. ഗുണഭോക്താക്കളുടെ കുടുംബാംഗങ്ങളും ടീം ദയാ സതേൺ സോണിന്റെ മെമ്പർമാരായ സർവ്വശ്രീ. എം കുട്ടപ്പൻ, എൻ ദേവരാജൻ, എം.ഡി. ബിജു, അബ്ദുൾസലാം, ജിത്തു ജോണി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ടീം ദയ സതേൺ സോണിന് അഭിമാന ദിനം.