• image097449 59756
  • imageinfo@dayacharitabletrustpki.in
image

Fundraise

image

Goal

Raised of 0.00

പ്രിയപ്പെട്ടവരേ... നിരാലംബരായ അസുഖബാധിതർക്ക് കൈത്താങ്ങാവാൻ ദയ നടത്തി വരുന്ന #കാരുണ്യത്തിൻ്റെ_ബക്കറ്റ്_വിപ്ലവം മാർച്ച് ആറിന് മലമ്പുഴയിൽ വരുന്നു. കരൾ രോഗ ബാധിതനായി മരണത്തെ മുഖാമുഖം കണ്ട് കൊണ്ടിരിക്കുന്ന ജയപ്രകാശ് എന്ന നാൽപത്കാരനെയാണ് ഇത്തവണ നമുക്ക് രക്ഷിച്ചെടുക്കേണ്ടത്. കരൾ മാറ്റിവെച്ചാൽ ജയപ്രകാശ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഡോക്ടർമാർ ഉറപ്പ് തരുന്നു. എന്നാൽ നമുക്ക് മുന്നിലെ വെല്ലുവിളി അതിനായി നാം കണ്ടെത്തേണ്ട 40 ലക്ഷത്തിലധികം വരുന്ന തുകയാണ്. ആരെങ്കിലും ഒരാൾ ഒറ്റക്ക് വിചാരിച്ചാൽ സാധ്യമാവുന്ന ഒന്നല്ല ഇതെന്ന് നമുക്കറിയാം... എന്നിരുന്നാലും വേദനിച്ചു പൊള്ളുന്ന ഒരുവൻ്റെ ജീവിതത്തിൽ ഒരിത്തിരി തണുപ്പാവാൻ തങ്ങളാൽ കഴിയുന്നതെന്തും ചെയ്യാൻ തയ്യാറായ ഒരുകൂട്ടം മനുഷ്യർ നമുക്ക് ചുറ്റും ഉള്ളപ്പോൾ അദ്ഭുതങ്ങൾ സംഭവിക്കും എന്നതിൽ ദയ അടിയുറച്ച് വിശ്വസിക്കുന്നു. ദയയുടെ മുൻകാല കാരുണ്യവിപ്ലവങ്ങൾ മേൽപറഞ്ഞ വിശ്വാസത്തിൻ്റെ ഉജ്വല ദൃഷ്ടാന്തങ്ങളാണ്. മങ്കരയിൽ ഭരതനെന്ന ഒൻപതാം ക്ലാസുകാരൻ കുഞ്ഞിന് അകാലത്തിൽ നഷ്ട്ടപ്പെട്ടു പോവുമായിരുന്ന ജീവൻ തിരിച്ച് പിടിക്കാൻ ദയ തുനിഞ്ഞിറങ്ങിയപ്പോൾ 5 മണിക്കൂർ നേരം കൊണ്ട് ദയയ്ക്ക് സമാഹരിക്കാനായത് 27 ലക്ഷത്തിലധികം രൂപയാണ്. ജയപ്രകാശിന് അത്രയും മതിയാവില്ല എന്ന് നമുക്കറിയാം ... എങ്കിലും നമുക്ക് പിന്മാറാനാവില്ല... അത് കൊണ്ട് തന്നെ മുൻകാലങ്ങളിൽ ദയ നടത്തിയ ബക്കറ്റ് വിപ്ലവങ്ങളേക്കാൾ വിപുലമായ തയ്യാറെടുപ്പോടെ... വർധിതമായ ഊർജത്തോടെ ദയ മലമ്പുഴ കാരുണ്യവിപ്ലവത്തിന് തയ്യാറെടുക്കുകയാണ്. നിങ്ങൾ കൂടെയുണ്ടെങ്കിൽ ഏത് വലിയ ലക്ഷ്യവും ഒന്നിച്ച് കൈയ്യെത്തിപ്പിടിക്കാനാവും എന്ന ശുഭാപ്തി വിശ്വാസത്തോടെ.... കൂടെയുണ്ടാവണം.... കാരുണ്യ വിപ്ലവത്തിൻ്റെ വാർഡ് തല യോഗങ്ങളും മലമ്പുഴ പഞ്ചായത്തിലെ ഓരോ ഗൃഹങ്ങളിലും കയറിയുള്ള നോട്ടീസ് വിതരണവും പുരോഗമിക്കുന്നു ... നിങ്ങളാലാവുന്ന സംഭാവനകൾ ചെയ്യുക ... ദയയോടൊപ്പമുള്ള നിങ്ങളുടെ ഓരോ ചുവട് വെപ്പിനും ഒരു ജീവൻ്റെ വിലയുണ്ട്...