• image097449 59756
  • imageinfo@dayacharitabletrustpki.in
image

Fundraise

image

Goal

Raised of 0.00

*ദയ മംഗല്യദീപം പദ്ധതി: ആറാമത് വിവാഹം : മാർച്ച് 7 ന് :- അഷ്ന കതിർ മണ്ഡപത്തിലേക്ക്*.. ------------------------------------------------------------------------------------------------------------------------------- മാത്തൂർ കൂത്താടിപറമ്പ് പരേതനായ അബ്ദുൾ മുത്തലീഫിന്റേയും സൽമയുടേയും മൂത്ത മകൾ അഷ്നയേയാണ് ഇത്തവണ ദയ കതിർമണ്ഡപത്തിലേക്ക് ആനയിക്കുന്നത് . കഴിഞ്ഞ പ്രളയത്തിൽ വീട് തകർന്നതിനു ശേഷം സർക്കാർ ധനസഹായത്താൽ വീടുപണി നടക്കുന്നതിനിടയിൽ അഷ്നയുടെ ബാപ്പ അബ്ദുൾ ഖാദർ മരണപ്പെട്ടത് കുടുംബത്തിന് വല്ലാത്ത ആഘാതമായി. തുടർന്ന് നാട്ടുകാരുടേയും ബന്ധുക്കളുടേയും സഹായത്താൽ വീട് അടച്ചുറപ്പുള്ളതാക്കി. ഉദര സംബന്ധമായ രോഗം അലട്ടുന്നതിനാൽ സൽമയ്ക്ക് ഭാരിച്ച ജോലികളൊന്നും ചെയ്യാൻ പറ്റില്ല. എങ്കിലും മക്കളുടെ വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ കൂലിപ്പണിയെടുക്കുന്നു. അഷ്ന ഡിഗ്രി അവസാനവർഷ വിദ്യാർത്ഥിനിയും അനിയത്തി ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥിനിയുമാണ്. അഷ്നയുടെ വിവാഹം 6 മാസം മുമ്പ് നിശ്ചയിച്ചതായിരുന്നു " ഒരു തരി പൊന്നു പോലുമില്ലാതെ എങ്ങനെയാ അവളെ ഇറക്കിവിടുക എന്നാലോചിച്ച് ഞാൻ തീ തിന്നുകയായിരുന്നു സാറേ.. ഞാനൊന്നൊറങ്ങീട്ട് മാസങ്ങളായി.." സൽമയുടെ ആധി അവസാനിപ്പിക്കാൻ ദയയോടൊപ്പം നിങ്ങളുമുണ്ടാവണം. അഷ്നയ്ക്ക് 5 പവന്റെ സ്വർണ്ണാഭരണങ്ങളും, വിവാഹ വസ്ത്രങ്ങളും വിവാഹ സദ്യയും നൽകി കതിർമണ്ഡപത്തിലേക്ക് ആനയിക്കാൻ 3 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്നു . കല്യാണപ്രായമായ പെൺകുട്ടികളെ കെട്ടിച്ചയക്കാൻ പാടുപെടുന്ന നിർദ്ധനരും വിധവകളുമായ അമ്മമാരുടെ ദൈന്യതക്കുമുന്നിൽ കരളലിയുന്ന എല്ലാ സുമനസ്സുകളും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു . ദയയുടെ അഡ്വൈസറി ബോർഡംഗം ശ്രീമതി. മായ രാജീവാണ് ഈ പദ്ധതിയുടെ കൺവീനർ . അക്കൗണ്ട് നമ്പർ താഴെ കൊടുത്തിട്ടുണ്ട്. ദയയിലേക്ക് നൽകുന്ന ഓരോ സഹായങ്ങൾക്കും സെക്ഷൻ 80 G പ്രകാരമുള്ള ഇൻകം ടാക്സ് ഇളവ് ലഭിക്കുന്നതാണ്. പരമാവധി സഹായിക്കുമല്ലോ? സ്നേഹാദരങ്ങളോടെ, ഇ ബി രമേഷ് ചെയർമാൻ ദയ ചാരിറ്റബിൾ ട്രസ്റ്റ് പെരുങ്ങോട്ടുകുറുശ്ശി 70 12 91 35 83