• image097449 59756
  • imageinfo@dayacharitabletrustpki.in
image

Fundraise

image

Goal 300000

Raised of 0.00

പെരിങ്ങോട്ടുകുറിശ്ശി :- പരുത്തിപ്പുള്ളി കണക്കത്തറ വീട്ടിൽ പരേതനായ കേലിയുടെയും ശാന്തയുടെയും മകളായ കുമാരി രാജിശാന്തിയുടെ വിവാഹം 2021 ജനുവരി 24 ന് നിശ്ചയിച്ചിരിക്കുകയാണ് .രാജിശാന്തിയുടെ പിതാവ് 10 വർഷം മുൻപ് മരണപ്പെട്ടു .അമ്മ ശാന്ത കൂലിപ്പണി എടുത്താണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത് .വാർദ്ധക്യ സഹജമായ അസുഖകൾ കാരണം ദിവസേന കൂലിപ്പണിക്ക് പോവാനും കഴിയുന്നില്ല .വീടിൻ്റെ അവസ്ഥ പരമ ദയനീയമാണ് .ഒരു തരി പൊന്നു പോലും ഉണ്ടാക്കിവച്ചിട്ടില്ല .തൻ്റെ മകളെ എങ്ങനെ കല്ല്യാണം കഴിച്ചയയ്ക്കും എന്നോർത്തു ആധി പൂണ്ടിരിക്കുന്ന ശാന്ത അമ്മയുടെ നിസ്സഹായാവസ്തക്ക് മുന്നിൽ മുഖം തിരിക്കാൻ ദായക്കാവില്ല .ആയതിനാൽ ദയയുടെ മംഗല്യദീപം പദ്ധതിയിലുൾപ്പെടുത്തി ഈ വിവാഹം നടത്തിക്കൊടുക്കാൻ തീരുമാനിച്ച വിവരം സസന്തോഷം അറിയിക്കട്ടെ ! ദയാ കുടുംബാംഗവും കൊടുവായൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാളുമായ ശ്രീമതി. ശോഭ ടീച്ചറാണ് ഈ പദ്ധതിയുടെ കൺവീനർ. അഞ്ചുപവന്റെ ആഭരണങ്ങളും, വിവാഹവസ്ത്രങ്ങളും ,വിവാഹസദ്യയും ഉൾപ്പെടെ 3 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്നു .ദയയിലേക്ക് നൽകുന്ന ഓരോ സംഭാവനക്കും 80G പ്രകാരമുള്ള ഇൻകംടാക്സ് ഇളവ് ലഭിക്കുമെന്ന് അറിയാമല്ലോ .അക്കൗണ്ട് നമ്പർ ഇതോടൊപ്പം കൊടുക്കുന്നു .പരമാവധി സഹായം പ്രതീക്ഷിക്കുന്നു . DAYA CHARITABLE TRUST PERIGOTTUKURISSI A/C NO :4337000100122658 IFS CODE :PUNB 0433700