• image097449 59756
  • imageinfo@dayacharitabletrustpki.in
image

ദയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഓണക്കിറ്റ് വിതരണം: കോങ്ങാട്: ദയയുടെ 2020ലെ ആദ്യ ഓണക്കിറ്റ് വിതരണം 27 / 08/2020 വ്യാഴാഴ്ച 10 മണിക്ക് കോങ്ങാട് ജി.യു.പി സ്കൂളിൽ വെച്ച് നടന്നു. കോങ്ങാട് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ജോൺസൺ യോഗം ഉദ്ഘാടനം ചെയ്തു. നിരാലംബരും, അന്ധരും, നിരാശ്രയരുമായ 170 പേർക്ക് 10 കിലോ അരിയും, 25 ഇനം പലവ്യഞ്ജനങ്ങളുമടങ്ങുന്ന ഒരു മാസത്തേക്ക് ഉപയോഗപ്രദമായ സമൃദ്ധമായ കിറ്റാണ് വിതരണം ചെയ്തത്... ദയ ട്രസ്റ്റ് ചെയർമാൻ ഇ.ബി.രമേഷ് അദ്ധ്യക്ഷത വഹിച്ച ഈ യോഗത്തിൽ ദയ ട്രഷററും, കോങ്ങാട് ഓണം കിറ്റ് കൺവീനറുമായ ശങ്കർ ജി.കോങ്ങാട് സ്വാഗതം ആശംസിച്ചു. കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലത, കേരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു രാജൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം പി.കെ.രാമകൃഷ്ണൻ, ദയ വൈസ് ചെയർപേഴ്സൺ ഷൈനി രമേഷ്, ദയയുടെ ട്രസ്റ്റി ദീപ ജയപ്രകാശ്, വിദ്യോദയ കൺവീനർ വി.കെ.കൃഷ്ണലീല, ബ്ലൈൻഡ് ഫെഡറേഷൻ ജില്ല സെക്രട്ടറി ഹരി മാസ്റ്റർ, യു.പി. ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.ദയ ഉന്നതാധികാരി സമിതി അംഗം എം.പദ്മനാഭൻ നന്ദി രേഖപ്പെടുത്തി. പ്രിയ വിനോദ്, ജാനകി ബാലൻ, ഹരിദാസ്, സുരേഷ്, രഞ്ജിനി എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.