• image097449 59756
  • imageinfo@dayacharitabletrustpki.in
image

ദയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഓണക്കിറ്റ് വിതരണം: അമ്പലപ്പാറ: ദയയുടെ 2020 ലെ രണ്ടാമത്തെ ഓണക്കിറ്റ് വിതരണം 27/08/2020 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് അമ്പലപ്പാറ എ.എൽ.പി സ്ക്കൂളിൽ വെച്ച് നടന്നു. യോഗം മികച്ച സാമൂഹ്യ പ്രവർത്തകനും, അശരണരുടെ കൺകണ്ട ദൈവവും, നിരാലംബരുടെ തോഴനുമായ നാസർ മാനുക്ക ഉദ്ഘാടനം ചെയ്തു. അശരണരായ 100 പേർക്ക് 10 കിലോ അരിയും, 25 ഇനം പലവ്യഞ്ജനങ്ങളുമടങ്ങുന്ന ഒരു മാസത്തേക്ക് ഉപയോഗിക്കാവുന്ന സമൃദ്ധമായ കിറ്റാണ് വിതരണം ചെയ്തത്. ദയ ട്രസ്റ്റ് ചെയർമാൻ ഇ.ബി.രമേഷ് അദ്ധ്യക്ഷത വഹിച്ച ഈ യോഗത്തിൽ ദയയുടെ ട്രഷറർ ശങ്കർ ജി.കോങ്ങാട് സ്വാഗതം ആശംസിച്ചു.ദയ വൈസ് ചെയർപേഴ്സൺ ഷൈനി രമേഷ്, ജില്ലാ കോഡിനേറ്റർ യു.പി.ശശീന്ദ്രൻ, അഡ്മിൻ പാനലംഗം മനോജ് കുമാർ ചെർങ്ങോപാടത്ത്, എൻ.എസ്.എസ്. കരയോഗം പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ നായർ എന്നിവർ ആശംസകൾ അറിയിച്ചു. അഡ്മിൻ പാനലംഗവും, അമ്പലപ്പാറ ഓണക്കിറ്റ് കൺവീനറുമായ രാധാഷ്ണൻ തോട്ടത്തിൽ നന്ദി രേഖപ്പെടുത്തി.