• image097449 59756
  • imageinfo@dayacharitabletrustpki.in
image

ദയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഓണക്കിറ്റ് വിതരണം: തേങ്കുറിശ്ശി: ദയയുടെ 2020ലെ മൂന്നാമത്തെ ഓണക്കിറ്റ് വിതരണം 28/ 08/2020 വ്യാഴാഴ്ച 10 മണിക്ക് ശബരി നഴ്സറി സ്ക്കൂളിൽ വെച്ച് നടന്നു. 3 പഞ്ചായത്തുകളുടെ (തേങ്കുറിശ്ശി, കൊടുവായൂർ, കുഴൽമന്ദം) സമന്വയമായ ഓണക്കിറ്റ് വിതരണമായിരുന്നു തേങ്കുറിശ്ശിയിൽ നടന്നത്.കോവിഡിൻ്റെ പശ്ചാത്തലമായതുകൊണ്ട് കൃത്യം രാവിലെ 9 മണിക്ക് പാലിയേറ്റീവ് കെയറിലെ അന്തേവാസികൾക്കുള്ള കിറ്റ് വിതരണം ആരംഭിച്ചു. യോഗം മുൻ ഐ.എഫ്.എസ് ഓഫീസറായ ശ്രീകുമാർ മേനോൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. നിരാലംബരും, അന്ധരും, നിരാശ്രയരുമായ 200 പേർക്ക് 10 കിലോ അരിയും, 25 ഇനം പലവ്യഞ്ജനങ്ങളുമടങ്ങുന്ന ഒരു മാസത്തേക്ക് ഉപയോഗപ്രദമായ സമൃദ്ധമായ കിറ്റാണ് വിതരണം ചെയ്തത്... ദയ ട്രസ്റ്റ് ചെയർമാൻ ഇ.ബി.രമേഷ് അദ്ധ്യക്ഷത വഹിച്ച ഈ യോഗത്തിൽ ദയയുടെ ട്രസ്റ്റിയും തേങ്കുറിശ്ശി ഓണം കിറ്റ് കൺവീനറുമായ ദീപ ജയപ്രകാശ് സ്വാഗതം ആശംസിച്ചു. തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര, കുഴൽമന്ദം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.പ്രകാശ്, കൊടുവായൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കൃഷ്ണപ്രസാദ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ദയ ട്രഷറർ ശങ്കർ.ജി.കോങ്ങാട്, ജനമൈത്രി അസി. നോഡൽ ഓഫീസർ ഹംസ, കൊടുവായൂർ HS പ്രിൻസിപ്പാൾ ടി.ശോഭ, CAHSS ലെ പ്രധാനാധ്യാപകൻ എം. കൃഷ്ണകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ദയയുടെ ട്രസ്റ്റി അംഗം കെ.പുഷ്പരാജ് യോഗത്തിൽ നന്ദി രേഖപ്പെടുത്തി.