• image097449 59756
  • imageinfo@dayacharitabletrustpki.in
image

ദയ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഓണക്കിറ്റ് വിതരണം: ഒറ്റപ്പാലം: ദയയുടെ 2020 ലെ നാലാമത്തെ ഓണക്കിറ്റ് വിതരണം 29/08/2020 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഒറ്റപ്പാലം കൊറോണേഷൻ ക്ലബിൽ വെച്ച് നടന്നു. ഡോ. സൗമ്യ സരിൻ യോഗം ഉദ്ഘാടനം ചെയ്തു. അശരണരായ 125 പേർക്കാണ് 10 കിലോ അരിയും, 25 ഇനം പലവ്യഞ്ജനങ്ങളുമടങ്ങുന്ന ഒരു മാസത്തേക്ക് ഉപയോഗിക്കാവുന്ന സമൃദ്ധമായ കിറ്റാണ് വിതരണം ചെയ്തത്. ദയ ട്രസ്റ്റ് ചെയർമാൻ ഇ.ബി.രമേഷ് അദ്ധ്യക്ഷത വഹിച്ച ഈ യോഗത്തിൽ ദയയുടെ അഡ്വൈസറി ബോർഡംഗവും, ഒറ്റപ്പാലം ഓണം കിറ്റ് കൺവീനറുമായ രാജേഷ് നായർ സ്വാഗതം ആശംസിച്ചു. ദയയുടെ ട്രഷറർ ശങ്കർ ജി, വിദ്യോദയ കൺവീനർ വി.കെ.കൃഷ്ണ ലീല, പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രതിനിധിയും, റിട്ടയേർഡ് സിവിൽ സപ്ലൈസ് ഓഫീസറുമായ മുഹമ്മദ് ബഷീർ, ക്ലബ് ഭാരവാഹിയായ ഫിറോസ് കെ.പടിഞ്ഞാർക്കര, യു.പി.ശശീന്ദ്രൻ, അഡ്വൈസറി ബോർഡംഗമായ ലക്ഷ്മി മോഹൻ എന്നിവർ ആശംസകൾ പറഞ്ഞു. അഡ്വൈസറി ബോർഡംഗമായ മായ രാജീവ് നന്ദി രേഖപ്പെടുത്തി.