• image097449 59756
  • imageinfo@dayacharitabletrustpki.in
image

കുഴൽമന്ദം വെളളപ്പാറ സ്വദേശി ശ്രീ. അയ്യപ്പനുളള ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചികിത്സാ ധനസഹായം കൈമാറുകയുണ്ടായി. അഡ്മിൻ പാനൽ അംഗം ശ്രീ .പുഷ്പരാജ് സ്വാഗതം ആശംസിച്ച ചടങ്ങിന് ട്രസ്റ്റ് ചെയർമാൻ ഇ.ബി.രമേഷ് അദ്ധ്യക്ഷത വഹിച്ചു. കുഴൽമന്ദം ഗ്രാമ പഞ്ചായത്തംഗം ശ്രീമതി. മിനി നാരായണൻ ഉദ്ഘാടനം ചെയ്തു. അഡ്മിൻ പാനൽ അംഗങ്ങളായ ശ്രീമതി. ശ്രീലത ടീച്ചർ, ശ്രീ.മോഹൻദാസ് പാറക്കൽ, അഡ്വൈസറി ബോർഡംഗം ശ്രീധരൻ മാസ്റ്റർ, ദേശക്കമ്മിറ്റി ഭാരവാഹികളായ ശ്രീ.കുഞ്ചപ്പൻ, ശ്രീ.വാസു, അഡ്വക്കേറ്റ് മുജീബ്, ശ്രീ.മോഹനൻ എന്നിവർ സംസാരിച്ചു. ട്രസ്റ്റ് ചെയർമാനിൽ നിന്നും അയ്യപ്പന്റെ സഹധർമ്മിണി ധനസഹായം ഏറ്റുവാങ്ങി. ദയ ചാരിറ്റബിൾ ട്രസ്റ്റ് അഡ്വൈസറി ബോർഡംഗം ശ്രീ . പത്മനാഭൻ നന്ദി രേഖപ്പെടുത്തി. ട്രസ്റ്റ് വൈസ് ചെയർപേഴ്സൺ ശ്രീമതി. ഷൈനി രമേഷ്, ട്രസ്റ്റി ശ്രീമതി. സജിനി പത്മനാഭൻ , അഡ്മിൻ പാനൽ അംഗങ്ങളായ ശ്രീ.വീരാൻകുട്ടി മൂച്ചിക്കൽ, ശ്രീ. ഗോപകുമാർ മയനാട്ട്, അഡ്വൈസറി ബോർഡംഗം ശ്രീ . സലീം ലാർക്ക് , ജില്ലാ കോ ഓർഡിനേറ്റർമാരായ ശ്രീ. സുനിൽ അമ്പലപ്പാറ , സുധീർ ചുനങ്ങാട് , ജാബിർ , ഗിരീഷ് ചിതലി, ഗിരീഷ് മണ്ണുതൊടി, ശ്രീമതി. കമലം ആയക്കുറുശ്ശി, ട്രസ്റ്റം ഗങ്ങളുടെ കുടുംബാംഗങ്ങൾ തുടങ്ങി മുപ്പതോളം പേർ ദയയെ പ്രതിനിധാനം ചെയ്തും 50 ഓളം പേർ സംഘാടകരെ പ്രതിനിധാനം ചെയ്തും പങ്കെടുത്തു. തുടർന്ന് ശ്രീ.അയ്യപ്പനെ കാണാൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയപ്പോൾ കണ്ട കാഴ്ച അതിദയനീയമായിരുന്നു. അദ്ദേഹവും ഭാര്യയും മൂന്നുകുട്ടികളും ഭാര്യയുടെ അമ്മയുമടങ്ങുന്ന കുടുംബം പാതി ജീർണ്ണിച്ച ഒരൊറ്റ മുറി ഓലപ്പുരയിലാണ് താമസം. ഭാര്യയുടെ കൂലിവേലയാണ് ഏക വരുമാനം. ഇദ്ദേഹത്തെ ശുശ്രൂഷിക്കേണ്ടതിനായി ആശുപത്രി വാസത്തിലായിരുന്നതിനാൽ കുറച്ചായി പണിക്കു പോകാനും കഴിഞ്ഞിട്ടില്ല. ശ്രീ.അയ്യപ്പന്റെ മുറിവ് ഭേദപ്പെട്ടു വരുന്നു. ശ്രീ.അയ്യപ്പന് 3 ആൺമക്കൾ. മൂത്തയാൾ അനൂപ് +2, രണ്ടാമത് സനൂപ് 10th, മൂന്നാമത് അക്ഷയ് മൂന്നാം ക്ലാസ്സുകാരൻ .