• image097449 59756
  • imageinfo@dayacharitabletrustpki.in
image

ബാങ്കിൽനിന്നുള്ള ജപ്തി ഭീഷണിമൂലം ദുരിതത്തിലായ പൊൽപ്പുള്ളി സ്വദേശി അഭിലാഷിനും രോഗികളായ മാതാപിതാക്കൾക്കും ഇനി മനഃസമാധാനത്തോടെ ഉറങ്ങാം. നട്ടെല്ലിന് ക്ഷതം സംഭവിച്ച് കഴിഞ്ഞ 13 വർഷമായി വീൽചെയറിൽ കഴിയുന്ന അഭിലാഷിനെയും കുടുംബത്തെയും സഹായിക്കാൻ സോഷ്യൽമീഡിയ കൂട്ടായ്മയായ 'ദയ' ചാരിറ്റബിൾ ട്രസ്റ്റ് രംഗത്ത് വന്നു. ബാങ്കിലെ കുടിശ്ശിക മുഴുവൻ തീർത്ത് തിരിച്ചെടുത്ത ആധാരം കെ. കൃഷ്ണ ൻകുട്ടി എം.എൽ.എ അഭിലാഷി ന് കൈമാറി. - പൊൽപ്പുള്ളി പഞ്ചായത്ത് പ്ര സിഡൻറ് എസ്. ജയന്തി മുഖ്യാതിഥിയായി. ദയ ചാരിറ്റബിൾ ട്രസ് ചെയർമാൻ ഇ.ബി. രമേഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ അബ്ബാസ്, പുതുനഗരം സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ എം. ഹംസ, അജിത്ത് നാരങ്ങാലിൽ, മുരുകേശൻ മാസ്മർ, ശങ്കർജി കോങ്ങാട്, ബൈജു, മിനി ടീച്ചർ, സമദ് കല്ലടിക്കോട്, ഉഷ, ദീപ ജയപ്രകാശ്, രാജേഷ് എന്നിവർ സംസാരിച്ചു.