• image097449 59756
  • imageinfo@dayacharitabletrustpki.in
image

എച്ച് ഐ വി അണു ബാധിത കുടുംബാംഗങ്ങൾക്കുള്ള പ്രതിമാസ പോഷകാഹാര കിറ്റു വിതരണം, 22/11/20 ഞായർ കാലത്ത് 10 മണിക്ക് കൊടുവായൂർ ഹയർ സെക്കണ്ടറി സ്ക്കൂളിൽ വെച്ച് ദയ ട്രസ്റ്റ് ചെയർമാൻ ഇ ബി രമേശ്‌ ഉദ്ഘാടനം ചെയ്തു... കോവിഡ് 19 മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് നടത്തിയ യോഗത്തിൽ ദയ ട്രഷറർ ശങ്കർജി കോങ്ങാട് അധ്യക്ഷത വഹിച്ചു... ദയ ട്രസ്റ്റി ദീപ ജയപ്രകാശ് സ്വാഗതം ആശംസിച്ച യോഗം രമാ തുളസിദാസിന്റെ പ്രാർത്ഥന ഗാനത്തോടെയാണ് ആരംഭിച്ചത്... കൊടുവായൂർ HSS പ്രിൻസിപ്പാൾ ശോഭ ടീച്ചർ, ദയയുടെ കരുത്തരായ സാരഥികൾ സോമൻ ഷൊർണ്ണൂർ, മായാ രാജീവ്, യു പി ശശീന്ദ്രൻ, ഷുക്കൂർ പട്ടാമ്പി, തുളസീദാസ്, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു... ദയ അഡ്‌വൈസറി ബോർഡ് മെമ്പർ പദ്മനാഭൻ (പപ്പൻ കുഴൽമന്ദം) നന്ദി രേഖപ്പെടുത്തി... ദയയുടെ കരുത്തരായ സാരഥികൾ ഷാജി മണ്ണൂർ, ജനാർദ്ദനൻ കോട്ടായി, പ്രമോദ് മാത്തൂർ, ജയപ്രകാശ് തേങ്കുറുശ്ശി,ബിനു നായർ പാലക്കാട്, അബ്ദുൽ നാസർ,സുരേഷ് തേങ്കുറുശ്ശി, ലളിത, കവിത, എന്നിവരും കൊടുവായൂർ സത്യസായി സ്കൂൾ രക്ഷകർതൃ സമിതിയും കിറ്റ് വിതരണത്തിന് നേതൃത്വം നൽകി...