• image097449 59756
  • imageinfo@dayacharitabletrustpki.in
image

ദയ മംഗല്യ ദീപം പദ്ധതി : അഞ്ചാമത് വിവാഹം ഫെബ്രുവരി 14 ന്:: അമിഷ കതിർ മണ്ഡപത്തിലേക്ക്... """""""""""""""""""""""""""""""""""""" *ദയ മംഗല്യദീപം പദ്ധതിയിലൂടെ അഞ്ചാമത് വിവാഹം നടത്തിക്കൊടുക്കാൻ തീരുമാനിച്ചവിവരം സസന്തോഷം അറിയിക്കട്ടെ! കൊടുവായൂർ എത്തനൂർ സ്വദേശിനി അമിഷയെയാണ് ഇത്തവണ ദയ കതിർമണ്ഡപത്തിലേക്ക് ആനയിക്കുന്നത് . അമിഷയുടെ അച്ഛൻ രവീന്ദ്രൻ 20 വർഷം മുൻപ് ഇവരെ ഉപേഷിച്ചുപോയതാണ്. അമ്മ വസന്ത കൂലിപ്പണിയെടുത്താണ് 2 മക്കളെ വളർത്തിവലുതാക്കിയത് . അമിഷയുടെ സഹോദരിയുടെ വിവാഹം നാട്ടുകാരുടെ സഹായത്താൽ നടത്തിക്കൊടുത്തു. വസന്തയും പ്രായമായ അമ്മയും അമിഷയും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ജനുവരി 24 ന് അമിഷയുടെ കല്യാണം നടത്താൻ നിശ്ചയിച്ചതായിരുന്നു . എന്നാൽ അന്ന് ദയ മംഗല്യദീപം പദ്ധതിപ്രകാരം മറ്റൊരു വിവാഹം നടത്താൻ നിശ്ചയിച്ചിട്ടുള്ളതിനാൽ ദയയുടെ സൗകര്യാർത്ഥം ഫെബ്രുവരി 14 ലേക്ക് മാറ്റി നിശ്ചയിക്കുകയാണ് ചെയ്തിരിക്കുന്നത് .അമിഷക്ക് 5 പവന്റെ സ്വർണ്ണാഭരണങ്ങളും, വിവാഹ വസ്ത്രങ്ങളും വിവാഹ സദ്യയും നൽകി കതിർമണ്ഡപത്തിലേക്ക് ആനയിക്കാൻ 3 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്നു . കല്യാണപ്രായമായ പെൺകുട്ടികളെ കെട്ടിച്ചയക്കാൻ പാടുപെടുന്ന നിർദ്ധനരും വിധവകളുമായ അമ്മമാരുടെ ദൈന്യതക്കുമുന്നിൽ കരളലിയുന്ന എല്ലാ സുമനസ്സുകളും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു . ദയയുടെ ട്രസ്റ്റി ശ്രീമതി. ദീപ ജയപ്രകാശാണ് ഈ പദ്ധതിയുടെ കൺവീനർ . അക്കൗണ്ട് നമ്പർ താഴെ കൊടുത്തിട്ടുണ്ട്. ദയയിലേക്ക് നൽകുന്ന ഓരോ സഹായങ്ങൾക്കും സെക്ഷൻ 80 G പ്രകാരമുള്ള ഇൻകം ടാക്സ് ഇളവ് ലഭിക്കുന്നതാണ്. പരമാവധി സഹായിക്കുമല്ലോ? സ്നേഹാദരങ്ങളോടെ, ഇ ബി രമേഷ് ചെയർമാൻ ദയ ചാരിറ്റബിൾ ട്രസ്റ്റ് പെരുങ്ങോട്ടുകുറുശ്ശി 70 12 91 35 83