• image097449 59756
  • imageinfo@dayacharitabletrustpki.in
image

എച്ച്.ഐ.വി ബാധിതർക്ക്ദ യ പോഷക സമൃദ്ധി. ഉദ്ഘാടനം ജി.എസ്.പ്രദീപ്നി ർവഹിച്ചു കൊടുവായൂർ: ജീവകാരുണ്യ രംഗത്ത് സോഷ്യൽ മീഡിയയുടെ സഹായത്തോടെ മാതൃകാ പ്രവർത്തനങ്ങൾ നടത്തുന്ന ദയ ചാരിറ്റബിൾ ട്രസ്റ്റ് എച്ച്.ഐ.വി കുടുംബങ്ങൾക്ക് പോഷകകിറ്റുകൾ നൽകി. പ്രശസ്ത ഗ്രാന്റ് മാസ്റ്റർ ജി.എസ്.പ്രദീപ് ഉദ്ഘാടനം ചെയ്തു. അണുബാധിതര്‍ക്ക് ഔഷധം, ചികിത്സ, കൗസിലിംഗ് തുടങ്ങിയവ നല്‍കുന്നതിനൊപ്പം അവര്‍ക്ക് പുനരധിവാസവും സഹായവും നൽകി വരുന്ന കാരുണ്യദീപവുമായി സഹകരിച്ചാണ് കൊടുവായൂർ പഞ്ചായത്ത് കമ്മൂണിറ്റി ഹാളിൽ പ്രോഗ്രാം സംഘടിപ്പിച്ചത്. രോഗം ഒരു കുറ്റമല്ല.ആർക്കും എപ്പോൾ വേണമെങ്കിലും അസുഖങ്ങൾ പിടിപെടാം. എച്ച്.ഐ.വി പ്രതിരോധിക്കുതിനും അണുബാധിതരെ സംരക്ഷിക്കുന്നതിനും ഇനിയും ഒരുപാട് കാര്യങ്ങള്‍ സമൂഹത്തിന് ചെയ്യാനുണ്ട്. നമ്മുടെ സമൂഹത്തില്‍ ഇനി ഒരു പുതിയ രോഗദുരിതങ്ങൾ ഉണ്ടാകാതിരിക്കാനുള്ള സൂക്ഷ്മതയും മുൻകരുതലുകളും നാം ഓരോരുത്തരും എടുക്കണം.വേണ്ടത്ര ശ്രദ്ധയും സ്നേഹവും നൽകിയാൽ ഇവർക്കും ഒരു നല്ലജീവിതം നയിക്കാനാവും. ഇവരെ അകറ്റിനിർത്താതെ ചേർത്തുനിർത്താനുള്ള ദയയുടെ സമീപനം ഉദാത്തമാണെന്നു ജി എസ് പ്രദീപ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. എച്ച്.ഐ.വി അണുബാധിതര്‍ സമൂഹത്തില്‍ നിന്നും, ചിലപ്പോള്‍ വീട്ടില്‍ നിന്നുപോലും ഒറ്റപ്പെടലുകള്‍ അനുഭവിക്കേണ്ടിവരുന്നു. സാമൂഹ്യനിന്ദയും വിവേചനവും ഭയന്ന്് എച്ച്.ഐ.വി അണുബാധിതര്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാന്‍ മടിക്കുന്നു. ഇവിടെ നാം ചെയ്യേണ്ടത് എച്ച്.ഐ.വി അണുബാധിതരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും അവര്‍ക്കും മറ്റുള്ളവരെ പോലെ സാധാരണ ജീവിതം നയിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയുമാണ്. ആവശ്യമായ കരുതലും പരിചരണവും നല്‍കി എച്ച്.ഐ.വി അണുബാധിതരെ ഈ സമൂഹത്തിന്റെ ഭാഗമാക്കി കാണണമെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു ദയ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനും കൊടുവായൂർ 1വില്ലേജ് ഓഫീസറുമായ ഇ.ബി.രമേഷ്‌ അധ്യക്ഷനായി.കൊടുവായൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി കൃഷ്ണപ്രസാദ്‌ മുഖ്യാതിഥിയായിരുന്നു. അഡ്വ.ശില്പ,കെ രാമാധരൻ,ആർ.സുഷമ, കുട്ടുമണി, പി ആർ സുനിൽ, കെ പുഷ്പരാജ്‌, മോഹനൻ കരിയോടത്ത്‌, മുരുകേശൻ മാസ്റ്റർ, രവി എലപ്പുള്ളി, ലിയാക്കത്ത്‌ അലി തുടങ്ങിയവർ പ്രസംഗിച്ചു.രമണി ടീച്ചർ സ്വാഗതവും ബിനോയ് ജേക്കബ് നന്ദിയും പറഞ്ഞു...തുടർന്ന് ജനാർദ്ദനൻ പുതുശ്ശേരിയുടെ നാടൻപാട്ട്‌ അരങ്ങേറി..