• image097449 59756
  • imageinfo@dayacharitabletrustpki.in
image

*ദയ മംഗല്യദീപം പദ്ധതി: ഏഴാമത് വിവാഹം : ഏപ്രിൽ 25ന് :- ഇന്ദു കതിർ മണ്ഡപത്തിലേക്ക്*.. """""""""""""""""""""""""""""""""""""" മാത്തൂർ ആനിക്കോട് അരുമ്പിൽ വീട്ടിൽ പരേതനായ സഹദേവന്റേയും ഇന്ദിരയുടേയും മൂത്ത മകൾ ഇന്ദുവിനേയാണ് ഇത്തവണ ദയ കതിർമണ്ഡപത്തിലേക്ക് ആനയിക്കുന്നത്. കരൾ രോഗബാധിതനായി ദീർഘനാൾ ചികിത്സയിലായിരുന്ന സഹദേവൻ കഴിഞ്ഞ വർഷമാണ് മരണപ്പെട്ടത്. സഹദേവന്റെ ചികിത്സയ്ക്ക് പലരിൽ നിന്നായി കടം വാങ്ങിയതിന്റെ വലിയ ബാദ്ധ്യത നിലനിൽക്കുന്നു. ഭർത്താവിന് കൂട്ടവകാശമുള്ള ഒന്നര സെന്റ് സ്ഥലത്ത് നിർമ്മിച്ച കൊച്ചു വീട്ടിലാണ് വൃദ്ധയായ ഭർതൃ മാതാവും മാനസികാസ്വാസ്ഥ്യമുള്ള ഭർതൃ സഹോദരിയും ഇന്ദിരയും മക്കളും താമസിക്കുന്നത്. ഇന്ദിര കൂലിപ്പണിയെടുത്ത് കുടുംബം പോറ്റുന്നു. ഇന്ദുവിന്റെ വിവാഹം 6 മാസം മുമ്പ് നിശ്ചയിച്ചതായിരുന്നു " ഒരു തരി പൊന്നു പോലുമില്ലാതെ എങ്ങനെയാ അവളെ ഇറക്കിവിടുക എന്നാലോചിച്ച് ഞാൻ തീ തിന്നുകയായിരുന്നു സാറേ.. ഞാനൊന്നൊറങ്ങീട്ട് മാസങ്ങളായി.." ഇന്ദിരയുടെ ആധി അവസാനിപ്പിക്കാൻ ദയയോടൊപ്പം നിങ്ങളുമുണ്ടാവണം. ഇന്ദുവിന് 5 പവന്റെ സ്വർണ്ണാഭരണങ്ങളും, വിവാഹ വസ്ത്രങ്ങളും വിവാഹ സദ്യയും നൽകി കതിർമണ്ഡപത്തിലേക്ക് ആനയിക്കാൻ 3 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്നു . കല്യാണപ്രായമായ പെൺകുട്ടികളെ കെട്ടിച്ചയക്കാൻ പാടുപെടുന്ന നിർദ്ധനരും വിധവകളുമായ അമ്മമാരുടെ ദൈന്യതക്കുമുന്നിൽ കരളലിയുന്ന എല്ലാ സുമനസ്സുകളും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു . ദയയുടെ ജില്ലാ കോർഡിനേറ്റർ മിനി ടീച്ചറാണ് ഈ പദ്ധതിയുടെ കൺവീനർ . അക്കൗണ്ട് നമ്പർ താഴെ കൊടുത്തിട്ടുണ്ട്. ദയയിലേക്ക് നൽകുന്ന ഓരോ സഹായങ്ങൾക്കും സെക്ഷൻ 80 G പ്രകാരമുള്ള ഇൻകം ടാക്സ് ഇളവ് ലഭിക്കുന്നതാണ്. പരമാവധി സഹായിക്കുമല്ലോ? സ്നേഹാദരങ്ങളോടെ, ഇ ബി രമേഷ് ചെയർമാൻ ദയ ചാരിറ്റബിൾ ട്രസ്റ്റ് പെരുങ്ങോട്ടുകുറുശ്ശി 70 12 91 35 83