• image097449 59756
  • imageinfo@dayacharitabletrustpki.in
image image image image image

Jan 2016 ദയാ ചാരിറ്റബിൾ ട്രസ്റ്റിന്റെ "ഷാജുവിനൊരു ദയാ ഭവനം" പദ്ധതിയിലേക്ക് അമ്പലപ്പാറ ചെറുമുണ്ടശ്ശേരി A U P സ്കൂളിലെ കുട്ടികളും അധ്യാപകരും ചേർന്ന്, നിർമ്മിച്ചുവിറ്റ "കാരുണ്യം " സോപ്പിന്റെ ലാഭവിഹിതം സഹായധനമായി ലഭിച്ചു. ദയാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീ. EB രമേഷ്, ദയാ ഭവനം കൺവീനർ ശ്രീ.ശ്രീധരൻ മാസ്റ്റർ, അഡ്മിൻ പാനൽ അംഗം ശ്രീമതി. ശ്രീലത ടീച്ചർ, അഡ്വൈസറി ബോർഡ് അംഗം ശ്രീ.ശ്രീ റാം, ജില്ലാ കോ-ഓർഡിനേറ്റർമാരായ ശ്രീ.ഗിരീഷ് മണ്ണു തൊടി, ശ്രീ.സുനിൽ അമ്പലപ്പാറ എന്നിവർ ചേർന്ന് കുട്ടികളിൽ നിന്നും സഹായധനം ഏറ്റുവാങ്ങി സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽ HM ശ്രീമതി. ചന്ദ്രിക ടീച്ചർ അധ്യക്ഷയായി. നന്മയുടെ നല്ല പാഠവും ദീനാനുകമ്പയുടെ ദയാവായ്പ്പുംകുഞ്ഞിളം ഹൃദയങ്ങളിലേക്ക് പകർന്നു കൊടുക്കുന്ന ചെറുമുണ്ടശ്ശേരി AUP സ്കൂളിലെഅധ്യാപകർക്കുംഇതിനു നേതൃത്വം നൽകുന്ന അച്ചുതാനന്ദൻമാസ്റ്റർക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ...