• image097449 59756
  • imageinfo@dayacharitabletrustpki.in
image

ദയ മംഗല്യദീപം പദ്ധതിയിലൂടെ ഒരു നിർധന കുടുംബാംഗമായ യുവതിയെ കതിർ മണ്ഡപത്തിലേക്ക് ആനയിച്ചുകൊണ്ട് ദയ ചാരിറ്റബിൾ ട്രസ്റ്റ് ക്രിസ്തുമസ് ആഘോഷിച്ചു. അമ്പലപ്പാറ മുണ്ടിരിക്കൽപടി പരേതനായ സുന്ദരന്റേയും അനിതയുടേയും മകൾ അഖിലയാണ് ഇന്ന് സുമംഗലിയായത് . ഇത് ദയയുടെ നേതൃത്വത്തിൽ നടത്തിയ പതിനാലാമത് വിവാഹമാണ് . നിർധന കുടുംബാംഗങ്ങളായ വിധവകളുടെ പെൺമക്കളെ വിവാഹം കഴിച്ചയയ്ക്കാൻ 5 പവൻ സ്വർണ്ണാഭരണങ്ങളും വിവാഹ വസ്ത്രങ്ങളും നൽകി സഹായിക്കുന്ന പദ്ധതിയാണ് ദയ മംഗല്യദീപം . ഈ പദ്ധതിയുടെ കൺവീനർ എന്ന നിലയിൽ ശ്ലാഘനീയമായ പ്രവർത്തനം കാഴ്ചവെച്ച ദയയുടെ കാരണവർ ശ്രീ. പത്മനാഭൻ മാസ്റ്റർക്ക് പ്രത്യേക അഭിനന്ദനങ്ങൾ ! അഖിലയുടെ വിവാഹത്തിന് സഹായ ഹസ്തം നീട്ടിയ എല്ലാ പ്രിയപ്പെട്ടവർക്കും ദയയുടെ ഹൃദ്യമായ നന്ദിയും കടപ്പാടും അറിയിക്കുന്നു .