• image097449 59756
  • imageinfo@dayacharitabletrustpki.in
image

ദയാകുടുംബാംഗം ശ്രീ. കെ ആർ രമേഷിന്റെ ( ഊട്ടി രമേഷ് ) ഭാര്യാമാതാവ് പരേതായായ കോമളം അമ്മയുടെ സ്മരണാർത്ഥം അവരുടെ മക്കളും ദയയുടെ അഭ്യുദയകാംക്ഷികളുമായ ശ്രീ. പ്രവീൺ രാജും , ശ്രീമതി. പ്രബിത രമേഷും ശ്വാസം മുട്ടൽ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന നിർധന രോഗികൾക്ക് നൽകാനായി ഒരു Oxygen Concentrator ഉം ഒരു BiPap Machine ഉം ദയയിൽ സമർപ്പിച്ചിരിക്കുന്നു. മാസം 8000 രൂപ മുതൽ 10000രൂപ വരെ വാടക നൽകി ഇത്തരം ഉപകരണങ്ങൾ വാങ്ങി ഉപയോഗിക്കേണ്ടി വരുന്ന നിർധന രോഗികൾക്ക് വാടക ഈടാക്കാതെ തികച്ചും സൗജന്യമായി ഇവ ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കിയ ഇരുവർക്കും ദയയുടെ ഹൃദ്യമായ നന്ദിയും കടപ്പാടും അറിയിക്കുന്നു .. തങ്ങളുടെ അമ്മയെ ഏറെ സന്തോഷിപ്പിക്കുന്ന തീരുമാനമെടുത്ത മക്കളുടെ പുണ്യ പ്രവൃത്തിയോർത്ത് കോമളം അമ്മയുടെ ആത്മാവ് സന്തോഷാശ്രുക്കൾ പൊഴിക്കട്ടെ ! ശ്വാസതടസ്സം മൂലം ഈ മെഷീനുകൾ ഉപയോഗിക്കാൻ നിർദ്ദേശിക്കപ്പെട്ട രോഗികൾ ദയയുടെ ഓഫീസുമായി ബന്ധപ്പെടുക . നിബന്ധനകൾക്കു വിധേയമായി ഈ ഉപകരണങ്ങൾ തികച്ചും സൗജന്യമായി താത്ക്കാലിക ഉപയോഗത്തിനായി അർഹരായ രോഗികൾക്ക് അനുവദിക്കുന്നതാണ്.