• image097449 59756
  • imageinfo@dayacharitabletrustpki.in
image

ദയ മംഗല്യദീപം പദ്ധതി പ്രകാരമുള്ള പതിനഞ്ചാമത് വിവാഹം ഇന്ന് നടക്കും . പാലക്കാട് മുണ്ടൂർ എഴക്കാട് കവറത്തറ കോളനിയിൽ പരേതരായ കാശുവിന്റേയും കമലത്തിന്റേയും മകൾ സൗമ്യയേയാണ് ദയ ഇത്തവണ കതിർമണ്ഡപത്തിലേക്ക് ആനയിക്കുന്നത് . ഖത്തറിൽ ഇരുന്നുകൊണ്ട് ഈ വിവാഹത്തിന്റെ കൺവീനർ എന്ന നിലയിൽ ശ്ലാഘനീയമായ പ്രവർത്തനം കാഴ്ച വെച്ച ദയയുടെ അഡ്മിൻ പാനലംഗം ശ്രീ. ഉണ്ണിമണികണ്ഠന് പ്രത്യേക അഭിനന്ദനങ്ങൾ ! ഈ പദ്ധതിയിലേക്ക് സഹായഹസ്തം നീട്ടിയ ദയാകുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളുമായ എല്ലാ സുമനസ്സുകൾക്കും ഒരായിരം നന്ദി … തങ്ങളുടെ പെൺമക്കളെ വിവാഹം കഴിച്ചയയ്ക്കാൻ സമൂഹത്തിന് മുന്നിൽ കൈനീട്ടേണ്ടിവരുന്ന വിധവകളായ അമ്മമാരെ സഹായിക്കാനായി ദയ 2016 ൽ ആവിഷ്ക്കരിച്ച പദ്ധതിയാണ് ദയ മംഗല്യദീപം . ഈ പദ്ധതിയിലൂടെയുള്ള പതിനാറും പതിനേഴും വിവാഹങ്ങൾ ഫെബ്രുവരിയിൽ നടക്കും.