• image097449 59756
  • imageinfo@dayacharitabletrustpki.in
image

ദയയുടെ അവയവ സ്വീകർത്താക്കൾക്കുള്ള പ്രതിമാസ മരുന്ന് നൽകൽ പദ്ധതി,,, 2023 ജനുവരി മാസത്തെ മരുന്നു വിതരണം,,, സർക്കാർ സർവീസിൽ നിന്നും 31/12/2022 ന് വിരമിച്ച , പദ്ധതിയുടെ കൺവീനർ കൂടിയായ ശങ്കർ. ജി കോങ്ങാടിനുള്ള സ്നേഹാദര സമ്മേളനമായി മാറി... ദയ കുടുംബാംഗങ്ങളുടെയും മരുന്ന് ഗുണഭോക്താക്ക ളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും മികച്ച സാന്നിധ്യം കൊണ്ട് പാലക്കാട് കൈരളി ഹോട്ടലിന്റെ ബങ്ക്വിറ്റ് ഹാൾ നിറഞ്ഞു കവിഞ്ഞു... 01/01/2023 ന് വൈകുന്നേരം 4 മണിക്ക് തുടങ്ങിയ പരിപാടികൾ കൈരളിയുടെ വിഭവസമൃദ്ധമായ സ്നേഹവിരുന്നോടെ അവസാനിച്ചപ്പോൾ 7 മണി കഴിഞ്ഞു... ദയ ട്രസ്റ്റ് ചെയർമാൻ ഇ ബി രമേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ട്രസ്റ്റി ദീപ ജയപ്രകാശ് സ്വാഗതം ആശംസിച്ചു... മ്യൂച്ചൽ വെൽഫെയർ ട്രസ്റ്റ് സെക്രട്ടറി വിദ്യാധരൻ, കർഷകശ്രീ ഭുവനേശ്വരി അമ്മ, ഷൈനി രമേഷ്, ഷുക്കൂർ പട്ടാമ്പി, മോഹൻദാസ് മാസ്റ്റർ, ജയപ്രകാശ് തേൻകുറിശ്ശി, ബൈജു കോട്ടായി, അജേഷ് മാസ്റ്റർ, എം ജി ആന്റണി, രാജേഷ് ലക്കിടി, ലളിത കരിപ്പോട്, ബിനു നായർ, മണികണ്ഠൻ മണ്ണാർക്കാട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു... പ്രൗഡ ഗംഭീരമായ നിറഞ്ഞ സദസ്സിന്റെ സാന്നിധ്യത്തിൽ ശങ്കർ.ജി കോങ്ങാടിനെ ഷാൾ അണിയിച്ചും ട്രോഫി സമ്മാനിച്ചും ആദരിച്ചു... ശങ്കർ. ജിയുടെ മറുപടി പ്രസംഗത്തിൽ പരിപാടിയിലെ നന്മ മനസ്സുകളുടെ നിറഞ്ഞ സാന്നിധ്യത്തിനും ആശംസകൾക്കും ആശീർവാദങ്ങൾക്കും അനുഗ്രഹങ്ങൾക്കും സ്നേഹോഷ്മളമായ കൃതജ്ഞത രേഖപ്പെടുത്തി...