• image097449 59756
  • imageinfo@dayacharitabletrustpki.in
image

ദയാമംഗല്യദീപത്തിലൂടെ അഞ്ജലി സുമംഗലിയായി. ഒറ്റപ്പാലം: ദയാ മംഗല്യദീപം പദ്ധതിയിലൂടെയുള്ള പതിനേഴാമത് വിവാഹം ഇന്ന് സൗത്ത് പനമണ്ണ താനിക്കൽ പറമ്പിൽ വധൂഗൃഹത്തിൽ വെച്ച് നടന്നു. പരേതനായ ശങ്കരനാരായണൻ മകൾ അഞ്ജലിയെയാണ് ഇത്തവണ ദയ കതിർമണ്ഡപത്തിലേക്ക് ആനയിച്ചത്. തങ്ങളുടെ പെൺമക്കളെ വിവാഹം കഴിച്ചയയ്ക്കാൻ സമൂഹത്തിനു മുന്നിൽ കൈ നീട്ടേണ്ടി വരുന്ന വിധവകളായ അമ്മമാരെ സഹായിക്കാൻ പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ദയാ ചാരിറ്റബിൾ ട്രസ്റ്റ് 2016 ൽ ആവിഷ്ക്കരിച്ച പദ്ധതിയാണ് ദയാ മംഗല്യദീപം . ദയാ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ അഞ്ച് പവന്റെ സ്വർണ്ണാഭരണങ്ങളും വിവാഹ വസ്ത്രവും കൈമാറിയാണ് അഞ്ജലിയെ മണ്ഡപത്തിലേക്ക് ഒരുക്കിയത്. ട്രസ്റ്റ് ചെയർമാൻ ഇ.ബി. രമേഷ്, വൈസ് ചെയർ പേഴ്സൺ ഷൈനിരമേഷ്, ട്രസ്റ്റി മോഹൻദാസ് മഠത്തിൽ, അഡ്മിൻ പാനലംഗങളായ സെയ്ത് മുഹമ്മദ്. വി.പി., ശോഭ തെക്കേടത്ത്, ഷുക്കൂർ പട്ടാമ്പി, ലളിതാഹരി, മെമ്പർമാരായ അജേഷ്.എ., മുരുകൻ കൊടുവായൂർ, കൺവീനർ മിനിരാജൻ, ഗിരീഷ്മണ്ണു തൊടി, രാജൻ.വി, തുടങ്ങിയവർ വിവാഹ മംഗള കർമ്മത്തിൽ സംബന്ധിച്ചു.