• image097449 59756
  • imageinfo@dayacharitabletrustpki.in
image

*"ഖാദർക്കും മക്കൾക്കും ഒരു ദയാഭവനം "* : *ദയയുടെ പന്ത്രണ്ടാമത് ദയാഭവനം...* """"""""""""""""''""""""""""""""""'''''""' " കണ്ണടയുന്നതിനു മുമ്പ് ന്റെ കുട്ട്യോൾക്കൊരു പെര. അത്രേം മതി സാറേ... ന്റെ മനശമാധാനം കെടുത്തണത് അസുഖോല്ല... നാളെ ഞാൻ പോയാൽ ന്റെ കുട്ട്യോൾ പെരുവഴീലാ കില്ലേ എന്നോർക്കുമ്പോഴാണ്" ഇത് അബ്ദുൽ ഖാദർ 42 വയസ്സ്, കടമ്പഴിപ്പുറം പഞ്ചായത്തിലെ പുലാപ്പറ്റ ഉമ്മനഴി സ്വദേശിയാണ്. പള്ളിയിലെ ഉസ്താദ് ആയിരുന്നു... 20 വർഷം മുൻപ് ശ്രീചിത്രയിൽ നിന്ന് ഹൃദയത്തിലെ വാൽവ് മാറ്റി വെക്കൽ ശസ്ത്രക്രിയ കഴിഞ്ഞതാണ്... ഏഴ് വർഷം മുൻപുവരെ വലിയ കുഴപ്പങ്ങൾ ഇല്ലാതെ പോയിരുന്നു... ഇദ്ദേഹത്തിന് ഇടയ്ക്കിടയ്ക്ക് സ്ട്രോക്ക് വരുന്നപോലെ കുഴഞ്ഞു വീഴുന്ന ഒരു പ്രശ്നമാണ് ഇപ്പോൾ ഉള്ളത്... പലപ്പോഴും മരണം മുന്നിൽ കാണുന്നു... അത് കൂടാതെ ചില സമയങ്ങളിൽ രോമകൂപങ്ങളിലൂടെ രക്തം വരികയും ചെയ്യുന്നു... പാലക്കാട് ജില്ലാ ആശുപത്രിയിൽ ആണ് ഇപ്പോൾ ചികിത്സ.. വയസ്സായ ഉമ്മയും ഹൃദ്രോഗിയാണ്... ഉമ്മയെ കൂടാതെ ഭാര്യയും 15 വയസ്സുള്ള ആൺകുട്ടിയും 13, 10 വയസ്സുള്ള രണ്ട് പെൺകുട്ടികളും ആണ് വീട്ടിലുള്ളത്... മൂന്നു കുട്ടികളും പാലക്കാടും മണ്ണാർക്കാടും ഉള്ള യത്തീംഖാനകളിൽ നിന്നാണ് പഠിക്കുന്നത്.. നാട്ടുകാരുടെയും പള്ളി കമ്മിറ്റിയുടെയും സഹായത്താലാണ് ചികിത്സാചെലവും ജീവിതച്ചിലവും കഴിഞ്ഞുപോകുന്നത്... ഇതൊന്നുമല്ല, അബ്ദുൽഖാദറിന്റെ ഇപ്പോഴത്തെ പ്രശ്നം,,, ഇപ്പോൾ ഇരിക്കുന്ന വീട് അമ്മായിമാരടക്കം എട്ടിൽ അധികം അവകാശികൾ ഉള്ള ഒരു ചെറിയ ഓട്ടുപുര യാണ്... അവിടെനിന്നും ഏതു സമയവും ഇറങ്ങേണ്ടിവരും!!! മരിക്കുന്നതിനു മുൻപ് ഭാര്യക്കും മക്കൾക്കും ഒരു വീട് എന്നതാണ് അബ്ദുൽഖാദറിന്റെ ന്റെ ഏക സ്വപ്നം... വാപ്പ മരിക്കുന്നതിനു മുമ്പ് അബ്ദുൽ ഖാദറിന്റെ പേരിൽ കുറച്ചു സ്ഥലം കൊടുത്തിട്ടുണ്ട്... അതിൽ ഒരു വീട് പണിയുക എന്നത് മാത്രമാണ് സ്വപ്നം. ഇവരുടെ ദൈന്യത ദയയ്ക്കു മുന്നിൽ അവതരിപ്പിക്കുന്നത് ദയയുടെ അഡ്മിൻ പാനലംഗം ശ്രീ. സലീം നാലകത്തും ജില്ലാ കോർഡിനേറ്റർ ശ്രീ. ഷുക്കൂർ പട്ടാമ്പിയും ചേർന്നാണ്. മരണത്തെ മുഖാമുഖം കാണുമ്പോഴും തനിക്ക് ചികിത്സ വേണ്ട തന്റെ മക്കൾക്ക് സുരക്ഷിതമായി കിടന്നുറങ്ങാൻ ഒരു കൊച്ചു വീട് മതി എന്നു പറയുന്ന അബ്ദുൽ ഖാദറിന്റെ കരുതലിനു മുന്നിൽ മുഖം തിരിക്കാൻ ദയയ്ക്കാവില്ല. അതിനാൽ ദയയുടെ പന്ത്രണ്ടാമത് ദയാഭവനം ഇവർക്കായി പ്രഖ്യാപിക്കുന്നു. കെട്ടുറപ്പിൽ വിട്ടുവീഴ്ചയില്ലാതെ 425 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ദയാഭവനത്തിന് 6 ലക്ഷം രൂപ ചിലവ് പ്രതീക്ഷിക്കുന്നു. കരുണ വറ്റാത്ത സുമനസ്സുകളിൽ പ്രതീക്ഷയർപ്പിച്ചു കൊണ്ട് ദയ വീടു പണി ആരംഭിയ്ക്കട്ടെ! ദയയുടെ ജില്ലാ കോർഡിനേറ്ററും പാലപ്പുറം വാസ്തുശാസ്ത്ര കൺസ്ട്രക്ഷൻസ് ഉടമയുമായ രാജേഷാണ് കോൺട്രാക്ടർ. 3 മാസത്തിനുള്ളിൽ താക്കോൽ കൈമാറണമെന്ന കർശന നിർദ്ദേശം രാജേഷിന് നൽകിയിട്ടുണ്ട്. നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്ന കൺവീനർ ചുമതല ദയാകുടുംബാംഗവും പുലാപ്പറ്റ സി യു പി സ്കൂൾ റിട്ട. ഹെഡ് മാസ്റ്ററുമായ ബാബു മാസ്റ്റർ വഹിക്കും.