• image097449 59756
  • imageinfo@dayacharitabletrustpki.in
image

പ്രിയരേ, പല്ലശ്ശനയിലേയും കൊടുവായൂരിലേയും 2 നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു നൽകുന്നതിന് ധന സമാഹരണം നടത്തുക എന്ന ഉദ്ദേശത്തോടെ ദയ ചാരിറ്റബിൾ ട്രസ്റ്റ് പെരുങ്ങോട്ടുകുറുശ്ശിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 2 ചൊവ്വാഴ്ച 25000/- ലിറ്റർ പായസം വിൽക്കാനുള്ള വലിയൊരു ദൗത്യം ഏറ്റെടുക്കുന്നു. പല്ലശ്ശനയിലെ ഹൈസ്കൂളിലെ എട്ടാം ക്ലാസ്സുകാരൻ മോഹിത്തിനും സഹോദരൻ തളൂർ ഇ കെ ഇ എം യു പി സ്കൂളിലെ അഞ്ചാം ക്ലാസ്സുകാരൻ മഹിത്തിനും ഒരു വീടൊരുക്കണം എന്ന അഭ്യർത്ഥന മേൽ പ്രസ്താവിച്ച 2 സ്കൂളുകളിലേയും അധ്യാപകരാണ് മുന്നോട്ടു വെച്ചത് . നിലവിൽ താമസിക്കുന്ന വീടിന്റെ അവസ്ഥ പരമ ദയനീയമാണ്. ചിറ്റൂർ കോളേജിലെ രണ്ടാം വർഷ ബി എ മലയാളം വിദ്യാർത്ഥിനിയായ കൊടുവായൂർ പിട്ടുപ്പീടിക സ്വദേശിനി ഷഹനാസിന് ഒരു വീടുനിർമ്മിച്ചു നൽകണം എന്ന അഭ്യർത്ഥന മുന്നോട്ടുവെച്ചത് ചിറ്റൂർ ഗവ. കോളേജിലെ അധ്യാപകരാണ്. ഷഹനാസിന്റെ സഹോദരിമാരായ ഷംന ഷെറിൻ നെന്മാറ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു വിനും അസ്ന കൊടുവായൂർ ഹയർ സെക്കണ്ടറി സ്കൂളിൽ പത്താം ക്ലാസ്സിലുമാണ് പഠിക്കുന്നത്. പിതാവ് ശാന്ത് മുഹമ്മദ് ലോട്ടറി വിൽപന നടത്തിയാണ് കുടുംബം പോറ്റുന്നത് . നിലവിൽ താമസിക്കുന്ന വാടക വീടിന്റെ അവസ്ഥ വളരെ ശോചനീയമാണ് . തികച്ചും അർഹരായ ഈ 2 കുടുംബങ്ങൾക്ക് കൂടൊരുക്കാൻ ഓഗസ്റ്റ് 2 ലെ മെഗാ പായസ ചാലഞ്ചിൽ അണിചേരൂ…. ജില്ലയെ പാലക്കാട് , ചിറ്റൂർ , ആലത്തൂർ , ഒറ്റപ്പാലം , അമ്പലപ്പാറ , പട്ടാമ്പി എന്നീ മേഖലകളായി തിരിച്ച് ഓരോ മേഖലകൾക്കു കീഴിലും നിരവധി വിതരണ കേന്ദ്രങ്ങൾ നിശ്ചയിച്ചാണ് പായസ വിതരണം നടത്തുക. പായസ ചാലഞ്ചുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തയ്യാറുള്ള സംഘടനകളേയും വോളണ്ടിയേഴ്സിനേയും സ്വാഗതം ചെയ്യുന്നു. വിദേശത്തും വിദൂരത്തുമുള്ളവർക്കും ഓർഡറുകൾ നൽകാം .. നിങ്ങൾ നൽകുന്ന ഓർഡറുകൾ പ്രകാരമുള്ള പായസം പാലക്കാട് ജില്ലയിലെ അനാഥാലയങ്ങളിലും ആശുപത്രികളിലും വിതരണം ചെയ്യുന്നതാണ്. “നമുക്കൽപം മധുരം നുകരാം രണ്ടു കുടുംബങ്ങൾക്ക് ജീവിത മധുരം പകരാം “ പായസ ചാലഞ്ചിൽപങ്കെടുക്കൂ ... പരമാവധി പേരിലേക്ക് പങ്കുവെക്കൂ … സസ്നേഹം ഇ ബി രമേഷ് ചെയർമാൻ ദയ ചാരിറ്റബിൾ ട്രസ്റ്റ് പെരുങ്ങോട്ടുകുറുശ്ശി 70 12 91 35 83 അക്കൗണ്ട് ഡീറ്റെയ്ൽസ് DAYA CHARITABLE TRUST, PERINGOTTUKURISSI. A/C No. 4337000100122658 , PUNJAB NATIONAL BANK, PERINGOTTUKURISSI. IFSC PUNB0433700. Google Pay Phone Pe, PAYTM, BHIM 8943000997