• image097449 59756
  • imageinfo@dayacharitabletrustpki.in
image

Fundraise

image

Goal 30,00000

Raised of 0.00

ഇപ്പോൾ വിജിത്രക്കുട്ടിയുടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഹോസ്പിറ്റലിൽ കടം പറഞ്ഞാണ് ശസ്ത്രക്രിയ നടക്കുന്നത്.. പ്രാർത്ഥനയോടൊപ്പം കഴിയാവുന്ന സഹായം ഉടൻ ട്രാൻസ്ഫർ ചെയ്തു കൊണ്ട് ഈ പിഞ്ചു ബാലികയുടെ ജീവൻ രക്ഷിക്കൽ യജ്ഞത്തിൽ പങ്കാളികളാകണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. ഇ ബി രമേഷ് ചെയർമാൻ ദയ ചാരിറ്റബിൾ ട്രസ്റ്റ് പെരുങ്ങോട്ടുകുറുശ്ശി 70 12 91 35 83 മാന്യ സുഹൃത്തേ.. പെരുങ്ങോട്ടുകുറുശ്ശി ഗവ ഹയർ സെക്കണ്ടറി സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയായ തൂവ്വക്കാട് വത്സകുമാറിന്റെ മകൾ വിജിത്ര വി കുമാറിന്റെ (11 വയസ്സ് ) കരൾ മാറ്റി വെക്കുന്നതിനാവശ്യമായ 30 ലക്ഷം രൂപ സ്വരൂപിക്കാനായി പെരുങ്ങോട്ടുകുറുശ്ശി ചികിത്സാ സഹായ നിധി സുമനസ്സുകളുടെ സഹായം തേടുന്നു. കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ അത്യാസന്ന നിലയിൽ കഴിയുന്ന ഈ കൊച്ചു മാലാഖയെ മരണ മുഖത്തു നിന്നു തിരികെ കൊണ്ടു വരാൻ പെരുങ്ങോട്ടു കുറുശ്ശി എന്ന ഗ്രാമം ഒരുമിക്കുന്നു... ഗ്രാമ പഞ്ചായത്ത് അധ്യക്ഷ ശ്രീമതി. രാധാ മുരളീധരന്റെ നേതൃത്വത്തിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ പൗര പ്രമുഖർ ഒത്തുചേർന്ന് സഹായ നിധി രൂപീകരിച്ച് ദ്രുതഗതിയിലുള്ള പ്രവർത്തനമാരംഭിച്ചിരിക്കുന്നു. ഏറെ സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്ന കൂലിപ്പണിക്കാരനായ വത്സകുമാറിന്റെ കുടുംബത്തിന് സ്വപ്നം കാണാൻ പോലും പറ്റാത്ത തുകയാണ് 30 ലക്ഷം രൂപ. ലോകമെമ്പാടുമുള്ള സുമനസ്സുകൾ കൈകോർത്താൽ ഈ പിഞ്ചു ബാലികയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയും. കരൾ പകുത്തു നൽകാൻ പിതാവ് തയ്യാറാണ്. പണമില്ലാത്തതിന്റെ പേരിൽ ശസ്ത്രക്രിയ നീണ്ടു പോകുകയാണ്. നിങ്ങൾ നൽകുന്ന ഓരോ രൂപയും വിജിത്ര മോളെ സംബന്ധിച്ചിടത്തോളം ജീവന്റെ വിലയാണ്. ആയതിനാൽ കഴിയാവുന്ന തുക ഉടൻ ട്രാൻസ്ഫർ ചെയ്തു കൊണ്ട് ഈ ജീവൻ രക്ഷാ യജ്ഞത്തിൽ പങ്കാളിയാവണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. സ്നേഹപൂർവ്വം, രാധ മുരളീധരൻ ചെയർ പേഴ്സൺ പെരുങ്ങോട്ടുകുറുശ്ശി ചികിത്സാ സഹായ നിധി & പ്രസിഡണ്ട് പെരുങ്ങോട്ടുകുറുശ്ശി ഗ്രാമ പഞ്ചായത്ത്. 9605455867