• image097449 59756
  • imageinfo@dayacharitabletrustpki.in
image

ഒരു പൂവ് നൽകിയാൽ ഒരു പൂന്തോട്ടം തിരികെ നൽകുക എന്നത് ദയയുടെ ഒരു രീതിയാണ്. ഈ ലോക്ക് ഡൗൺ വേളയിൽ ദയയോടൊപ്പം സഹകരിച്ച് കലയും കാരുണ്യവും സംഗമിപ്പിച്ച് നിരാലംബർക്ക് ആശ്വാസമേകാൻ ഉപാധികളില്ലാതെ സഹായിച്ച കലാകാരന്മാരോടുള്ള ബഹുമാനാർത്ഥം അവശ കലാകാരന്മാർക്ക് പെൻഷൻ നൽകൽ പദ്ധതി ദയ ആരംഭിക്കാൻ പോകുന്ന വിവരം സസന്തോഷം അറിയിക്കട്ടെ! ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ പാലക്കാട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുക്കുന്ന 25 അവശ കലാകാരന്മാർക്ക് മാസം തോറും 1000/- രൂപ വീതം ഒരു വർഷത്തേക്ക് പെൻഷൻ നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. നവംബർ 5 ന് പെൻഷൻ പദ്ധതിയ്ക്ക് തുടക്കം കുറിക്കും.. തുടർന്ന് എല്ലാ മാസവും 5-ാo തിയ്യതി അവരുടെ അക്കൗണ്ടിലേക്ക് പെൻഷൻ ട്രാൻസ്ഫർ ചെയ്യും. ഈ പദ്ധതിയിൽ ഒരാളുടെ പെൻഷൻ സ്പോൺസർ ചെയ്യാൻ 12000/- രൂപയാണ് നൽകേണ്ടത്. താത്പര്യമുള്ളവർ അറിയിക്കുമല്ലോ? ദയയുടെ അക്കൗണ്ട് നമ്പറും ഗൂഗിൾ പേ നമ്പറും ഇതോടൊപ്പം കൊടുക്കുന്നു. Google Pay: 9446235250 DAYA CHARITABLE TRUST, PERINGOTTUKURISSI A/C No. 4337000100122658 PUNJAB NATIONAL BANK, PERINGOTTUKURISSI. IFSC PUNB0433700