• image097449 59756
  • imageinfo@dayacharitabletrustpki.in
image

കാരുണ്യത്തിന്റെ കടലിരമ്പമായ് വെള്ളിനേഴി .. വെള്ളിനേഴി കാരുണ്യ വിപ്ലവത്തിന് മുന്നോടിയായി ഇന്നലെ നടന്ന ആക്ഷൻ കമ്മിറ്റി പരിശീലന കളരി .. വാർഡ് ചെയർമാൻമാർ , കൺവീനർമാർ , കോർഡിനേറ്റർമാർ , ബൂത്തു ക്യാപ്റ്റന്മാർ , വൈസ് ക്യാപ്റ്റന്മാർ , റൈറ്റർമാർ , ഐ ടി അസിസ്റ്റന്റ്സ് എന്നിവരടങ്ങിയ 332 മുന്നണി പോരാളികൾ 3 മണിക്കൂർ നീണ്ടു നിന്ന പരിശീലന കളരിയിൽ ഏറെ ആവേശത്തോടെ പങ്കെടുത്തു .. രക്താർബുദം ബാധിച്ച് മജ്ജ മാറ്റിവെക്കലിന് വിധേയനാവാൻ പോകുന്ന രണ്ടര വയസ്സുകാരൻ പിഞ്ചോമന ആരൂഷിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നതിനും വെള്ളിനേഴി ഗ്രാമ പഞ്ചായത്തിനകത്തും പുറത്തുമായി നൂറുകണക്കിന് നിർധന രോഗികൾക്ക് ചികിത്സാ ധനസഹായം നൽകാനുമായി ഒക്ടോബർ 1ന് നടത്തുന്ന വെള്ളിനേഴി കാരുണ്യ വിപ്ലവം ചരിത്രത്തിലിടം പിടിക്കും …