• image097449 59756
  • imageinfo@dayacharitabletrustpki.in
image

നാടിന്റെ നന്മയ്ക്കൊപ്പം രജപുത്രയും … രക്താർബുദം ബാധിച്ച് മജ്ജ മാറ്റി വെക്കലിന് വിധേയനാവാൻ പോകുന്ന രണ്ടര വയസ്സുകാരൻ ആരൂഷിനെ രക്ഷിക്കാനായി ഒരു നാടൊരുമിക്കുമ്പോൾ തികച്ചും വേറിട്ടതും വ്യത്യസ്തവുമായ ഒരു ചാലഞ്ചിലൂടെ ശക്തമായ പിന്തുണ നൽകാൻ മുന്നോട്ടു വന്നിരിക്കുകയാണ് തിരുവാഴിയോട്ടിലെ പ്രശസ്ത യുവ കൂട്ടായ്മയായ രജപുത്ര ആർട്സ് & സ്പോർട്സ് ക്ലബ്ബ് . നിങ്ങളുടെ വീടുകളിലെ ഉപയോഗ ശൂന്യമായ പഴയ പാത്രങ്ങൾ , പ്ലാസ്റ്റിക്കുകൾ , ഇരുമ്പ് , നോട്ടു ബുക്കുകൾ , ന്യൂസ് പേപ്പറുകൾ തുടങ്ങി എല്ലാതരം സ്ക്രാപ്പുകളും ശേഖരിക്കാനായി നാളെ ( 24/09/23 ) വെള്ളിനേഴി ഗ്രാമ പഞ്ചായത്തിലെ വീടുകളിൽ കയറിയിറക്കുന്നു .. എല്ലാവരും സ്ക്രാപ്പുകൾ നൽകിക്കൊണ്ട് രജപുത്രയുടെ ഈ വേറിട്ട നന്മയിൽ പങ്കാളികളാവുക .. നിങ്ങളുടെ പ്രവർത്തന മേഖല എന്തെന്ന് ചോദിച്ചപ്പോൾ ഭാരവാഹികളിലൊരാളായ കണ്ണനുണ്ണിയുടെ മറുപടി ഇപ്രകാരമായിരുന്നു .. “തിരുവാഴിയോട്ടിലെ യുവ തലമുറ മദ്യത്തിനും മയക്കു മരുന്നിനും അടിപ്പെട്ടു പോകാതെ അവരുടെ ശ്രദ്ധ കലാ കായിക രംഗങ്ങളിലേക്ക് തിരിച്ചു വിടുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ പ്രവർത്തിക്കുന്നു “.. ഈ കാലഘട്ടത്തിൽ ഇങ്ങനെ ചിന്തിക്കാൻ കഴിയുന്ന യുവാക്കളെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മുടെ കടമയാണ് . നാൽപ്പതോളം വരുന്ന രജപുത്രയുടെ ധീര യോദ്ധാക്കൾ നാളെ സ്ക്രാപ്പ് ശേഖരിക്കാൻ തൊട്ടടുത്ത പഞ്ചായത്തുകളിലേക്കും വരാൻ സന്നദ്ധരാണ് … പോസ്റ്ററിൽ കാണുന്ന നമ്പറുകളിൽ വിളിക്കുക … കട്ട സപ്പോർട്ടുമായി രജപുത്രയുടെ സ്ക്രാപ്പ് ചാലഞ്ചിനെ വൻ വിജയമാക്കി മാറ്റുക …നാട്ടു നന്മയ്ക്ക് ദയയുടെ കൂട്ട് എന്നുമുണ്ടാകും