• image097449 59756
  • imageinfo@dayacharitabletrustpki.in
image

എൻഡോ സൾഫാൻ ദുരിത ബാധിതരുടെ ആശയും പ്രത്യാശയുമായ കാസർഗോഡ് അമ്പലത്തറ സ്നേഹവീടിന് ദയ ചാരിറ്റബിൾ ട്രസ്റ്റ് 12 ലക്ഷം രൂപ നൽകും .. തങ്ങളുടേതല്ലാത്ത കാരണം കൊണ്ട് ചിറകൊടിഞ്ഞു പോയ പാതി ജന്മങ്ങളെ കാണുവാനായി ദയയുടെ ഉന്നതാധികാര സമിതി അംഗങ്ങളായ 10 പേർ പോയിരുന്നു .. അവിടെ കണ്ട നേർക്കാഴ്ചകൾ കരൾ പിളർക്കുന്നതായിരുന്നു .. “മോൻ രാത്രി മുഴുവൻ കരയുന്നതിനാൽ രാത്രി ഉറങ്ങാൻ പറ്റാറില്ല . പകൽ അവനുറങ്ങുമ്പോൾ ഉറങ്ങുന്നത് ഞങ്ങൾക്കും ശീലമായി . “ മറ്റൊരമ്മ പറഞ്ഞത് ഇപ്രകാരമായിരുന്നു … “ ആദ്യമൊക്കെ ഞങ്ങൾക്ക് വല്ലാത്ത വിഷമമായിരുന്നു … കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റിയപ്പോൾ ഞങ്ങളീയവസ്ഥയോട് പൊരുത്തപ്പെട്ടു .” ഈ വാക്കുകൾ ഹൃദയം തുളച്ചു കയറിയപ്പോൾ പൊട്ടിക്കരയാതിരിക്കാൻ ഞങ്ങൾക്കായില്ല .ഇത്തരം കുഞ്ഞുങ്ങൾ ഉണ്ടായിപ്പോയി എന്ന കാരണത്താൽ സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകൾ അവർക്ക് വല്ലാത്ത നീറ്റലായി മാറിയിരിക്കുന്നു .. അമ്പലത്തറ സ്നേഹവീട് അവർക്കിന്നൊരു ആശ്വാസമാണ് . അവിടെ അവർക്ക് സ്പീച്ച് തെറാപ്പി , ഒക്കുപ്പേഷണൽ തെറാപ്പി , ഫിസിയോ തെറാപ്പി , ഹിയറിംഗ് തെറാപ്പി തുടങ്ങി നിരവധി തെറാപ്പികൾ നൽകി വരുന്നുണ്ട് . തെറാപ്പിസ്റ്റുകൾക്ക് ശമ്പളം കൊടുക്കാൻ ബുദ്ധിമുട്ടുന്ന ഭാരവാഹികൾക്ക് വലിയൊരു സാന്ത്വനമേകിക്കൊണ്ട് അടുത്ത മാസം മുതൽ ദയ മാസം തോറും ഒരു ലക്ഷം രൂപ വീതം ഒരു വർഷത്തേക്ക് 12 ലക്ഷം രൂപ നൽകുമെന്ന് ഇന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് . ചങ്കൂറ്റം മാത്രമാണ് ദയയുടെ മൂലധനം .. നിങ്ങൾ കൈവിടില്ലെന്ന ഉറച്ച വിശ്വാസമാണ് ഈ പ്രഖ്യാപനം നടത്താൻ ദയയെ പ്രേരിപ്പിച്ചത് . ഇവരെ സഹായിച്ചില്ലെങ്കിൽ പിന്നെ ആരെയാണ് നമ്മൾ സഹായിക്കുക . കരഞ്ഞു കലങ്ങിയ കണ്ണുകളും വല്ലാത്ത നീറ്റലുമായി ഞങ്ങളവിടെ നിന്നും ഇറങ്ങിയപ്പോൾ അവരുടെ കണ്ണുകളിൽ പ്രതീക്ഷയുടെ പൊൻതിരിവെട്ടം ജ്വലിച്ചുയരുന്നത് ഞങ്ങൾ കണ്ടു. ആ തിരിനാളം അണയാതിരിക്കാൻ നിങ്ങളേവരുടേയും നിസ്സീമമായ സഹകരണം പ്രതീക്ഷിക്കുന്നു … മാസം തോറും നിങ്ങളുടെ സമ്പാദ്യത്തിൽ നിന്നും മിച്ചം വെച്ച് 500, 1000, 2000, 5000, 10000 തുടങ്ങി എത്ര വേണമെങ്കിലും നിങ്ങളുടെ കഴിവിനനുസരിച്ച് ഓഫർ ചെയ്യാവുന്നതാണ് .. മാസാമാസമോ ഒരു വർഷത്തേക്ക് ഒരുമിച്ചോ ദയയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാവുന്നതാണ്. അക്കൗണ്ട് ഡീറ്റെയ്ൽസ് താഴെ കൊടുക്കുന്നു ..