• image097449 59756
  • imageinfo@dayacharitabletrustpki.in
image

2016 - ൽ തുടക്കം കുറിച്ച ദയാമംഗല്യ ദീപത്തിലെ 20- മത് പെൺകുട്ടിയുടെ വിവാഹം, കാവശ്ശേരിയിലെ സുരജക്ക്,കാവശ്ശേരി വടക്കേത്തറ വേശയുടെ മകൾ സുരജയെയാണ് ദയ ഇപ്രാവശ്യം കതിർ മണ്ഡപത്തിലേക്ക് ആനയിക്കുന്നത് . ഭിന്നശേഷി വിഭാഗത്തിൽ പെട്ട ഒരു പെൺകുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാനായി എന്നൊരു പ്രത്യേകത കൂടി ഈ വിവാഹത്തിനുണ്ട് . ഈ വിവാഹത്തിനുള്ള മുഴുവൻ തുകയും ദയ ട്രഷറർ ശങ്കർ.ജി കോങ്ങാട് മുഖേന ദയയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കിയ ശങ്കർ.ജിക്ക് ഏറെ വേണ്ടപ്പെട്ട, മഹാമനസ്കയായ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു മഹതിയാണ് സമ്മാനിച്ചിട്ടുള്ളത് എന്ന വിവരം ഏറെ സന്തോഷത്തോടെ അറിയിക്കുന്നു...