• image097449 59756
  • imageinfo@dayacharitabletrustpki.in
image

ദയയുടെ പതിനെട്ടാമത് ദയാഭവനത്തിന് കുറ്റിയടിച്ചു :- ഒറ്റപ്പാലം എൻ എസ് എസ് കോളേജിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിക്കാണ് ഇത്തവണ ദയ വീടൊരുക്കുന്നത് . വർഷങ്ങൾക്കു മുമ്പേ പിതാവ് മരണപ്പെട്ട വിദ്യാർത്ഥിനിയെ അമ്മ വീട്ടുപണിക്കു പോയും ലോട്ടറി വിൽപ്പന നടത്തിയുമാണ് പഠിപ്പിക്കുന്നു . 18 വർഷത്തോളമായി ചെറിയൊരു വാടക വീട്ടിലാണ് ഇവർ താമസിക്കുന്നത് . അനങ്ങനടി പഞ്ചായത്തിനു സമീപം ഇവർക്ക് വീടു പണിയുന്നതിനായി 3 സെന്റ് സ്ഥലം സൗജന്യമായി നൽകിക്കൊണ്ട് മനുഷ്യ സ്നേഹിയായ പ്രഭാവതിയമ്മ മാതൃകയായി . ദയ ചാരിറ്റബിൾ ട്രസ്റ്റ് വീടു നിർമ്മിച്ചു നൽകും . ഞായറാഴ്ച കാലത്ത് 9 മണിക്ക് കുറ്റിയടിക്കലും ഭൂമിപൂജയും നടന്നു . ദയ ട്രസ്റ്റ് ചെയർമാൻ ഇ ബി രമേഷ് , എൻ എസ് എസ് കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ.രാജേഷ്,ആർ , ദയ ട്രഷറർ ശങ്കർ ജി കോങ്ങാട് , കൺവീനർ മോഹൻദാസ് മഠത്തിൽ, ഡോ.സജീവ്. കെ. , ഡോ. സുനിത.കെ.ജി, ഡോ. വിജേഷ്, വൈശാഖ് മാസ്റ്റർ, ഷുക്കൂർ പട്ടാമ്പി, മോഹൻദാസ് കാട്ടുകുളം , എ പി സുബ്രഹ്മണ്യൻ മാസ്റ്റർ , ജലജ ടീച്ചർ ,രഘു കുണ്ടു കണ്ടത്തിൽ, രാജേഷ് വേളത്ത് എന്നിവർ സംബന്ധിച്ചു .