• image097449 59756
  • imageinfo@dayacharitabletrustpki.in
image

*പ്രഥമ ദയാമൃതം പുരസ്ക്കാരം ലെക്കിടി പോളി ഗാർഡന്* പാലക്കാട് :ജീവ കാരുണ്യ സേവന രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച സംഘടനക്ക് ദയാ ചാരിറ്റബിൾ ട്രസ്റ്റ് നൽകുന്ന പ്രഥമ ദയാമൃതം പുരസ്ക്കാരത്തിന് ലെക്കിടി പോളി ഗാർഡൻ അർഹരായി.നിരവധി എൻട്രികളിൽ നിന്നും പോളി ഗാർഡനെ തെരഞ്ഞെടുക്കുകയായിരുന്നു.ബുദ്ധി മാന്ദ്യം സംഭവിച്ച മുതിർന്ന ആൺകുട്ടികളുടെ പുനരധിവാസ കേന്ദ്രമാണ് ലെക്കിടി പോളി ഗാർഡൻ . നിലവിൽ 110 അന്തേവാസികളാണ് അവിടെയുള്ളത് .25000 രൂപയുടെ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ സജീവാംഗം എന്ന നിലയിൽ സാമൂഹ്യ സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അകാലത്തിൽ പൊലിഞ്ഞുപോയ കോട്ടായി കൊറ്റമംഗലം ജനാർദ്ദനൻ നായരുടെ സ്മരണാർത്ഥമാണ് പുരസ്ക്കാരം ഏർപ്പെടുത്തിയത്. മാർച്ച് 19ന് ലെക്കിടി യുണൈറ്റഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന 'ദയാമൃതം' പരിപാടിയിൽ കോട്ടായി കൊറ്റമംഗലം ജനാർദ്ദനൻ നായരുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ട്രസ്റ്റ്‌ ചെയർമാൻ ഇ.ബി. രമേശ് പുരസ്‌ക്കാരം സമ്മാനിക്കുമെന്നും, വരുംവർഷങ്ങളിലും ഇത്തരം അവാർഡുകൾ പ്രഖ്യാപിക്കുമെന്നും ദയ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.