• image097449 59756
  • imageinfo@dayacharitabletrustpki.in
image

ജന്മനാ ശരീരം തളർന്ന , ഇരു കണ്ണിനും കാഴ്ചയില്ലാത്ത, സംസാര ശേഷിയില്ലാത്ത , പര സഹായമില്ലാതെ അനങ്ങാൻ പോലുമാവാത്ത പൊൽപ്പുള്ളി കോറക്കാട് സുമതിയുടെ മകൾ ശ്രീഷ്മക്കുട്ടിക്കായി (11 വയസ്സ് )ദയ ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ചു നൽകുന്ന ദയാഭവനത്തിന്റെ താക്കോൽ സമർപ്പണം 24/06/2023 ശനിയാഴ്ച കാലത്ത് 10 മണിക്ക് ജയോൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ ശ്രീ. ടി സി ജയശങ്കർ നിർവ്വഹിക്കും . ഭവനത്തിനു പുറമേ ശ്രീഷ്മക്കുട്ടിയുടെ ചികിത്സയും ദയ ഏറ്റെടുത്ത് നടത്തി വരുന്നു . എറണാകുളം തൃപ്പൂണിത്തുറയിലെ അഗസ്ത്യ ചികിത്സാ കേന്ദ്രത്തിൽ കഴിഞ്ഞ 4 മാസമായി നടത്തി വരുന്ന ചികിത്സയിലൂടെ വലിയ മാറ്റമാണ് ശ്രീഷ്മക്കുട്ടിയുടെ ആരോഗ്യ സ്ഥിതിയിൽ ഉണ്ടായിരിക്കുന്നത് . “ശ്രീഷ്മക്കുട്ടിക്കൊരു ദയാഭവനം”, ദയ നിർമ്മിച്ചു നൽകുന്ന പത്തൊൻപതാമത് ദയാഭവനമാണ് . കെട്ടുറപ്പിൽ വിട്ടുവീഴ്ചയില്ലാതെ സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കിയ കോൺട്രാക്ടർ ശ്രീ. മുജീബ് റഹ്മാനും മേൽനോട്ട ചുമതലയുള്ള കൺവീനർ എന്ന നിലയിൽ സ്തുത്യർഹമായ പ്രകടനം കാഴ്ചവെച്ച ദയാകുടുംബാംഗം ശ്രീ. മുരുകൻ കൊടുവായൂരിനും പ്രത്യേക അഭിനന്ദനങ്ങൾ !